
കൊച്ചി:ചിക്കന്‍പോക്‌സ് വ്യാപനം മൂലം കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു.ഹോസ്റ്റലുകളും അടച്ചു.എല്ലാ ക്ലാസുകളും ഓണ്‍ലൈനിലേക്ക് മാറ്റി.
യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റി.പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ക്യാമ്പസിലെ നിരവധി കുട്ടികള്‍ക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു. പിന്നാലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. ഇപ്പോള്‍ വീണ്ടും കുട്ടികള്‍ക്ക് രോഗം വ്യാപിച്ചതോടെയാണ് ക്യാമ്പസ് അടച്ചത്.