India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

ഫോം 6'-ന്റെ ഭേദഗതി വരുത്തിയ ഏതെങ്കിലും പതിപ്പിന് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ലെന്നാണ്. ഈ മാറ്റങ്ങൾക്ക് ആരാണ് അനുമതി നൽകിയതെന്ന് കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) രേഖകൾ സുപ്രീം കോടതി തേടിയിരിക്കുകയാണ്. മൂന്ന് അംഗങ്ങളുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകകണ്ഠമായ തീരുമാനമോ ഭൂരിപക്ഷ തീരുമാനമോ ഇല്ലാതെയാണ് ഫോം ആറിലെ ഭേദഗതി നടപടികൾ സ്വീകരിച്ചതെന്ന് കണ്ടെത്തിയാൽ അവ റദ്ദാക്കാമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചിരിക്കുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയായ (SIR) നടപടിക്കിടെ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ ‘ഫോം 6’ നിയമവിരുദ്ധമായി മാറ്റിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുലിന്റെ സമൂഹമാധ്യമ പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ഫോം ആറിലെ അധിക ഭേദഗതി തിരുത്തുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ നിരീക്ഷണം വിവാദമായിരിക്കുകയാണ്. എസ് ഐ ആറുമായി ബന്ധപ്പെട്ടു മൂന്നംഗ സുപ്രീംകോടതി ബെഞ്ചിന് നേതൃത്വം നൽകുനന ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച (ഒക്ടോബർ 5)യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോം 6′-ന്റെ ഭേദഗതി വരുത്തിയ ഏതെങ്കിലും പതിപ്പിന് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടില്ലെന്നാണ്. ഈ മാറ്റങ്ങൾക്ക് ആരാണ് അനുമതി നൽകിയതെന്ന് കണ്ടെത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) രേഖകൾ സുപ്രീം കോടതി തേടിയിരിക്കുകയാണ്. മൂന്ന് അംഗങ്ങളുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകകണ്ഠമായ തീരുമാനമോ ഭൂരിപക്ഷ തീരുമാനമോ ഇല്ലാതെയാണ് ഫോം ആറിലെ ഭേദഗതി നടപടികൾ സ്വീകരിച്ചതെന്ന് കണ്ടെത്തിയാൽ അവ റദ്ദാക്കാമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇങ്ങിനെ ഒരു വിശദീകരണം നല്‍കിയിരിക്കുന്നത്.

. വോട്ടര്‍പട്ടിക പുതുക്കാന്‍ പ്രത്യേക അതിതീവ്ര പുനപരിശോധനയായ എസ് ഐആര്‍ (SIR) നടത്തുന്ന സമയത്ത് വോട്ടർ രജിസ്ട്രേഷൻ ഫോമിനൊപ്പം ചേർത്ത അധിക സത്യപ്രസ്താവനയ്‌ക്ക് സുപ്രീം കോടതി അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) വ്യക്തമാക്കി.

2025 ജൂൺ 24ന് ബിഹാറിൽ SIR നടപ്പാക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകകണ്ഠമായ അംഗീകാരത്തോടെയായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. 2026 മേയ് 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലും ഈ ഉത്തരവ് ശരിവച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. SIR-നായി ഉപയോഗിക്കുന്ന ഫോം 6-നൊപ്പം നൽകുന്ന അനെക്സര്‍ ഡി എന്ന സത്യവാങ്മൂലവും സുപ്രീംകോടതി ശരിവച്ചിട്ടുണ്ട്. പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന അപേക്ഷകർ തങ്ങളെയോ തങ്ങളുടെ മാതാപിതാക്കളെയോ മുത്തശ്ശീമുത്തശ്ശന്മാരെയോ മുൻകാല വോട്ടർ പട്ടികകളുമായോ മുൻകാല SIR നടപടിക്രമങ്ങളുമായോ (മണ്ഡലം, ബൂത്ത് നമ്പർ, സീരിയൽ നമ്പർ തുടങ്ങിയവ) ബന്ധിപ്പിക്കുന്ന വിവരങ്ങൾ നല്‍കണമെന്നതാണ് അനെക്സര്‍ ഡി ആവശ്യപ്പെടുന്നത്. ഇത് ഗ്യാനേഷ് കുമാര്‍ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അറിയാതെ നടപ്പാക്കിയതാണെന്ന് വരുത്തിതീര്‍ക്കാനാണ് സിജെപിയും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ശ്രമിക്കുന്നത്. സെപ്റ്റംബർ 26ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി.

Recent Posts