Entertainment

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലയാള സിനിമയിലെ മുന്‍നിര ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ നിരവധി ഐക്കോണിക് കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയായിരുന്നു. അതേസമയം ചില ഡയലോഗുകള്‍ പറയുമ്പോള്‍ താന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

എപ്പോഴെങ്കിലും പണ്ട് ഡബ്ബ് ചെയ്ത സിനിമകള്‍ വീണ്ടും കണ്ടപ്പോള്‍ ക്രിഞ്ച് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി.

”കുറേ സിനിമകളുണ്ട്. ഭാവനയ്‌ക്ക് ഡബ്ബ് ചെയ്തത് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. ബാവൂട്ടിയുടെ നാമത്തില്‍ കണ്ടപ്പോള്‍ ക്രിഞ്ച് അടിച്ചു. എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ട്. കാവ്യ മാധവന് മാടമ്പിയില്‍ ചെയ്തപ്പോള്‍, ശബ്ദം ചേരുക എന്നതിലുപരിയായി ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തത് പോലെ തോന്നിയിട്ടുണ്ട്.

പേരുകേട്ടൊരു സിനിമയാണ്. നമ്മള്‍ സ്ത്രീകള്‍ എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ കാല്‍ക്കീഴിലാണ് സ്വര്‍ഗമെന്ന് പറയുന്നത്. പറയാന്‍ പറ്റൂല എന്ന് ഞാന്‍ പറഞ്ഞു. ഭാഗീ, മിണ്ടാതെ ഡബ്ബ് ചെയ്യൂവെന്ന് പറഞ്ഞു. സഹിക്കാന്‍ വയ്യാ, എന്താണിത് എന്ന് ഞാന്‍ ചോദിച്ചു. ആണാകുമ്പോള്‍ ചെളി കണ്ടിടത്ത് ചവിട്ടും, വെള്ളം കണ്ടിടത്ത് കഴുകയും ചെയ്യും. പക്ഷെ സ്ത്രീകള്‍ അങ്ങനെയല്ല എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്.

മമ്മൂട്ടി സിനിമയില്‍ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണെന്ന് പറഞ്ഞതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ”ആ സമയത്തൊക്കെ ഞാന്‍ എതിര്‍പ്പു പറഞ്ഞിട്ടുണ്ട്. പക്ഷെ ക്ലോസില്‍ ആയതിനാല്‍ ഒന്നും ചെയ്യാനും പറ്റില്ല. അവിടെയൊന്നും ഫെമിനിസം പറഞ്ഞിട്ട് കാര്യമില്ല. ആ കഥാപാത്രം അങ്ങനെയായിരിക്കും. ചിത്ര പറയും, ചില വാക്കുകള്‍ വരുമ്പോള്‍ എനിക്ക് പാടാന്‍ പറ്റില്ലെന്ന്. നമുക്ക് അങ്ങനെ പറയാന്‍ പറ്റില്ല” ഭാഗ്യലക്ഷ്മി പറയുന്നു.

Recent Posts