
ന്യൂദല്‍ഹി: പെപ്സികോയ്‌ക്കും മോണ്‍സ്റ്റര്‍ ബിവറേജസിനും നിലവിലുള്ള ‘എനര്‍ജി ഡ്രിങ്കു’കള്‍ വില്‍ക്കാമെന്നും എന്നാല്‍ ആ തരത്തില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
‘എനര്‍ജി ഡ്രിങ്ക്’ എന്ന ലേബല്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവിനെതിരെയുള്ള ഹര്‍ജിയിലാണ് വിധി. വിപണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.
‘എനര്‍ജി ഡ്രിങ്ക്’ എന്ന ലേബല്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചശേഷം, വ്യവസായ സംഘടനയുമായി യോഗം ചേര്‍ന്നിരുന്നുവെന്നും ലേബല്‍ ഉപേക്ഷിക്കാന്‍ അവര്‍ സമ്മതിച്ചിരുന്നതാണെന്നും അതോറിറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നവംബര്‍ 5 ന് അടുത്ത വാദം കേള്‍ക്കും.