India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സുപ്രീം കോടതിയിലേക്ക് നിയമിതരായ മൂന്ന് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസ് സുനിത അഗര്‍വാള്‍ (മുന്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ഡി കെ ഉപാധ്യായ (മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് (മുന്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്) എന്നിവരാണ് പുതിയ ജഡ്ജിമാര്‍ .
സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവരെ നിയമിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് .
ഇതോടെ സുപ്രീം കോടതിയില്‍ 37 ജഡ്ജിമാരായി. അനുവദനീയമായ പരിധി 38 ആണ്.

Recent Posts