India

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പവൻ ഖേര എന്നിവരുൾപ്പെടെയുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു .

പരിസരം പൊലീസ് ഒഴിപ്പിക്കുകയാണ്. എന്നാൽ, പ്രതിഷേധം തുടരുന്നതിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥർ അവരുമായി സംസാരിക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബസ്സിൽ കയറ്റി കൊണ്ടുപോയിക്കഴിഞ്ഞു. അതേസമയം മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്നും, അവരെ രക്ഷപെടാൻ അനുവദിക്കില്ലെന്നുമാണ് രാഹുൽ പറയുന്നത്.

Recent Posts