India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ ; ‘കോക്രോച്ച് ജനതാ പാർട്ടി’ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത മുതിർന്ന നടൻ നസീറുദ്ദീൻ ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടനും എഴുത്തുകാരനുമായ പിയൂഷ് മിശ്ര . കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ മാത്രമല്ല സമീപകാലത്തുണ്ടായ മറ്റ് ദേശീയ വിഷയങ്ങളിലും പ്രതികരിക്കാൻ പിയൂഷ് മിശ്ര നസീറുദ്ദീൻ ഷായോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ശിവാജി പാർക്കിൽ നടന്ന CJP-യുടെ പ്രതിഷേധ പരിപാടിയിൽ ഷാ പങ്കെടുത്തിരുന്നു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു സമരം നടത്തിയത്. ഇതിനു പിന്നാലെ, ഷായെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് മിശ്ര സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്ക് വച്ചു.

“സർ, അടുത്തിടെ ടെൽ അവീവിൽ നിന്നുള്ള ‘ഫ്ലൈ ദുബായ്’ വിമാനത്തിൽ ഒരു അപകടം ഒഴിവാക്കപ്പെട്ടു… മിസ്റ്റർ സ്മിത് മച്ചാർ തന്റെ ധീരതയിലൂടെ 180 പേരുടെ ജീവൻ രക്ഷിച്ചു. അതിനെക്കുറിച്ചും ഒന്ന് പ്രതികരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്യണം.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമ’യും , ‘ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’യും എന്നെ പഠിപ്പിച്ച അത്രയും കാര്യങ്ങൾ ഈ വിദ്യാർത്ഥികളും എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് താങ്കൾ പറയാറുണ്ടായിരുന്നു… എപ്പോഴാണ് ഈ വിദ്യാർത്ഥികൾ അഭിനയ പരിശീലകരായതെന്ന് എനിക്കറിയില്ല. അക്കാര്യം താങ്കൾക്ക് അറിയാമെങ്കിൽ ദയവായി വെളിപ്പെടുത്തണം.

ജാർഖണ്ഡിലെ കാര്യത്തിൽ സഹായം അഭ്യർത്ഥിച്ചപ്പോൾ, നിങ്ങൾ എനിക്ക് ഒരു പാകിസ്ഥാനി കവിയുടെ കവിതയാണ് അയച്ചുതന്നത്. അവർക്ക് വേണ്ടത് കവിതയായിരുന്നില്ല… അവർക്ക് വേണ്ടത് മാവ്, പരിപ്പ്, റൊട്ടി, ശർക്കര, ലിറ്റി, ചോഖ എന്നിവയായിരുന്നു,” പിയൂഷ് മിശ്ര പറഞ്ഞു.

 

Recent Posts