
ന്യൂദൽഹി: ഭീകരൻ ഹമാം അൽ ഹമ്മാമി ആക്രമണം നടത്തി ഫ്‌ളൈ ദുബായ് വിമാനം നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചപ്പോൾ ക്യാപ്റ്റൻ സ്മിത് മച്ഛാറെ സഹായിച്ച രണ്ട് അധിക പൈലറ്റുമാർ ‘ഡെഡ് ഹെഡിങ്’ ആയിരുന്നു. ആരാണ് ‘ഡെഡ് ഹെഡിങ്’, എന്താണ് അവരുടെ ചുമതല?
വ്യോമയാന മേഖലയിൽ ഡെഡ്ഹെഡിംഗ് എന്നാൽ ഒരു എയർലൈൻ പൈലറ്റോ കാബിൻ ക്രൂ അംഗമോ (ഫ്‌ളൈറ്റ് അറ്റൻഡന്റ്) അവരുടെ ജോലി ആവശ്യങ്ങൾക്കായി ഒരു വിമാനത്തിൽ യാത്രികരായി യാത്ര ചെയ്യുന്നതിനെയാണ് അർത്ഥമാക്കുന്നത്. ഈ യാത്രയിൽ അവർ വിമാനം നിയന്ത്രിക്കുകയോ മറ്റ് ജോലികൾ ചെയ്യുകയോ ഇല്ല.
പ്രധാന വിവരങ്ങൾ:
– ഓൺ ഡ്യൂട്ടിയിലായ ഇവർ യാത്രികരുടെ സീറ്റിലാണ് ഇരിക്കുന്നതെങ്കിലും, ഇത് ഡ്യൂട്ടിയുടെ ഭാഗമായാണ് കണക്കാക്കുന്നത്. ഇതിനായി എയർലൈൻ കമ്പനി അവർക്ക് ശമ്പളം നൽകും.
– യൂണിഫോം: സാധാരണയായി ഡെഡ് ഹെഡിംഗ് നടത്തുന്ന ജീവനക്കാർ യാത്രയിലുടനീളം തങ്ങളുടെ ഔദ്യോഗിക യൂണിഫോം ധരിക്കേണ്ടതുണ്ട്. ചിലർ ഇത് കവർ ചെയ്തു വേഷം ധരിക്കാറുമുണ്ട്.
– എന്തിനാണിത?: വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ, അല്ലെങ്കിൽ ജീവനക്കാർക്ക് അസുഖം വരുമ്പോൾ മറ്റൊരു നഗരത്തിലേക്ക് പൈലറ്റുമാരെയോ ക്രൂവിനെയോ അടിയന്തിരമായി എത്തിക്കാനാണ് കമ്പനികൾ ഇത് ചെയ്യുന്നത്.
– ടിക്കറ്റ് ഉറപ്പാണ്: സാധാരണ യാത്രക്കാരെപ്പോലെ ഇവർക്കും കൺഫേംഡ് സീറ്റുകൾ കമ്പനി നൽകുന്നു.
– വ്യത്യാസം: ഇത് ജീവനക്കാരുടെ സ്വന്തം ആവശ്യത്തിനായുള്ള യാത്രയല്ല, കമ്പനിയുടെ നിർദ്ദേശപ്രകാരമുള്ള ഔദ്യോഗിക യാത്ര മാത്രമാണ്.
ഡെഡ് ഹെഡിങ് എന്ന പേരിൽ ഒരു സിനിമയുണ്ട്. 2019 ൽ ഇറങ്ങിയ ഇംഗ്ലീഷ് സിനിമ ഡേവിഡ് ഈസ്റ്റണാണ് സംവിധാനം ചെയ്തത്. നിർമ്മാണം ഡേവിഡ് ഈസ്റ്റണും ലിസ റൊണ്ഗ്ഹാനും. ഹൊറർ വിഭാഗത്തിലുള്ള സിനിമയുടെ ഒറ്റവരിക്കഥ, ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റ് രാത്രി ഡ്യൂട്ടികഴിഞ്ഞ് ലണ്ടനിലെത്തുന്നതും അവളുടെ ഒപ്പം കഴിഞ്ഞയാൾ പുലർച്ചെ് കൊല്ലപ്പെടുന്നതുമാണ്.