
തിരുവനന്തപുരം : 180 ഓളം പേരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കന്മാർ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ പി ശശികല ടീച്ചർ.
ആമസോൺ കാടിന് തീപ്പിടിച്ചപ്പോൾ മൂടുവെന്തവരും , കഫിയ പുതച്ച് സ്വന്തം നാണം മറച്ച വരും ഉള്ള നാടാണിതെന്നും, ഈ ധീരനെ ഒന്ന് അഭിനന്ദിക്കാൻ ഒരു അര വാക്കെങ്കിലും പറയാൻ എന്തേ ഇവർക്കൊക്കെ മടിയെന്നുമാണ് ശശികല ടീച്ചറുടെ ചോദ്യം. മറ്റൊരു പോസ്റ്റിൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നുവെന്ന് പരിഹസിച്ചിട്ടുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ആമസോൺ കാടിന് തീപ്പിടിച്ചപ്പോൾ മൂടുവെന്തവരുണ്ടിവിടെ!!
കഫിയ പുതച്ച് സ്വന്തം നാണം മറച്ച വരുണ്ടിവിടെ !!!
പക്ഷേസ്വന്തം ജീവൻ അപകടത്തിൽ ആയിട്ടും 180 ഓളം പേരുടെ ജീവൻ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച ഈ ധീരനെ ഒന്ന് അഭിനന്ദിക്കാൻ ഒരു അര വാക്കെങ്കിലും പറയാൻ എന്തേ ഇവർക്കൊക്കെ മടി?
അതിൽ അത്ഭുതപ്പെടുന്നൊന്നുമില്ല!
പണ്ട് മ്യൂണിക് ഒളിമ്പിക്സിൽ ഒളിമ്പിക് വേദിയിൽ ഇരച്ചു കയറിയ ഭീകരർ ഇസ്രായേലി കായികതാരങ്ങളെ കൂട്ടക്കൊലക്ക് വിധേയമാക്കി .
ആ കായിക താരങ്ങളുടെ ചേതനയറ്റ ഭൗതികശരീരം ഒളിമ്പിക് വില്ലേജിൽപൊതുദർശനത്തിന് കിടത്തിയപ്പോൾ ഒരു അന്ത്യോപചാരം അർപ്പിക്കാൻ പോലും ഇന്ത്യൻ കായിക താരങ്ങളെ അനുവദിക്കാത്ത കോൺഗ്രസ് ഭരണകൂടത്തെ 1971ൽ കണ്ട ഈ നാട് അവരിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കില്ലല്ലോ?
സ്വന്തം ബുദ്ധിയും തലയും ജിഹാദികളുടെ കക്ഷത്ത് കൊണ്ടു വച്ചുകൊടുത്തു ഭരണത്തിൻറെ സുഖം നുകരുന്നവരിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ!?!