Kerala

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി. ഹെര്‍ണിയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയവേ മരിച്ച ചങ്ങനാശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്. ആദ്യം താക്കോല്‍ദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തി. ഇതിനിടെ പിഴവുണ്ടായി എന്നാണ് പരാതി.

കഴിഞ്ഞ മാസം 18 നാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി വിട്ട ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയ നടത്തിയ ഇടത്ത് അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് വയര്‍ തുറന്നു ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധയാണ് മരണകാരണം എന്ന് ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടി.

Recent Posts