India

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ജന്തർ മന്തറിൽ പ്രകടനം നടത്താൻ ദൽഹി പോലീസ് അനുമതി നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.
ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് സമർപ്പിച്ച ഹർജി അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. 100-150 ഓളം ആളുകളെ മാത്രം പങ്കെടുപ്പിച്ച് സമാധാനപരമായ പ്രകടനം നടത്താനാണ് അനുമതി തേടുന്നതെന്ന് ഹർജിയിൽ പറയുന്നു. സുരക്ഷയും അച്ചടക്കവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിക്കാമെന്നും സംഘടന ഉറപ്പു നൽകി.
പോലീസിന്റെ തീരുമാനം സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സമാധാനപരമായ ഒത്തുചേരലിനും ഉള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു.

Recent Posts