
തൃശൂര്‍:സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം. സംഘടനത്തെ കുറിച്ച് ഒന്നും താന്‍ അറിഞ്ഞിട്ടില്ലെന്ന് മേയര്‍ നിജി ജസ്റ്റിന്‍ വ്യക്തമാക്കി. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്തതാണെന്നും മേയര്‍ പറഞ്ഞു.
കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ സിപിആര്‍ ലൈസന്‍സ് എടുക്കാതെയാണ് സംഘാടകര്‍ കായിക മത്സരം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സര്‍ക്കാരിനോടാവശ്യപ്പെടുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
കായിക വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും പരാജയമാണ് ഉണ്ടായതെന്നും ജില്ലയുടെ എംഎല്‍എ ആയ ഒ ജെ ജനീഷ് ദുരന്തം നടന്ന ഭാഗത്തേയ്‌ക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതികരിക്കാന്‍ പോലും മന്ത്രി തയാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.അതേസമയം, തൃശൂരില്‍ നടന്ന കായിക മേള വിദ്യാഭ്യാസ വകുപ്പ് കോര്‍പ്പറേഷനെ അറിയിച്ചില്ല എന്ന് ഡെപ്യൂട്ടി മേയര്‍ എ പ്രസാദ് പറഞ്ഞു. മേയറെയോ ഡെപ്യൂട്ടി മേയറെയോ സ്ഥലത്തെ കൗണ്‍സിലര്‍മാരെയോ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടില്ലെന്നാണ് പരാതി. നടത്തിപ്പില്‍ വന്ന വീഴ്ചകളുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പിനുമാണെന്നും അപകടത്തിന്റെ പേരില്‍ മേയറെ കുറ്റപ്പെടുത്താന്‍ സമ്മതിക്കില്ലെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.