Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി മേനക നായികയായി അഭിനയിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : ഒരു നീണ്ട ഇടവേളയ്‌ക്ക് ശേഷം നടി മേനക നായികയായി അഭിനയിക്കുന്നു. സഞ്ജീവ് ശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഒരു കൊറിയൻ കണ്‍ഫ്യൂഷൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

വിചിത്രമായ കഥ പറയുന്ന ഈ സിനിമയിലെ നായകന്‍ കൊറിയൻ താരം അമി ജങ് ആണ്.
ശ്രദ്ധേയമായ കഥാപാത്രത്തെയാണ് മേനക അവതരിപ്പിക്കുന്നത്.

ബിനു പപ്പു, പ്രിയങ്ക നായർ, അഞ്ജന അപ്പുക്കുട്ടൻ, കുഞ്ഞികൃഷ്ണൻ, സുരേഷ് കുമാർ, വാസു ബോസ്, ഭദ്ര നായർ, ശ്രീവല്ലി പ്രതീഷ്, രഞ്ജി മിത്ര, ഭാസി, ബിട്ടു, സൂര്യകാന്ത്, അഭയലക്ഷ്മി, സിദ്ധാൻഷു, അല്‍ഫോൻസ് പുത്രൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. എപിക് സ്റ്റുഡിയോസും ബീക്കണ്‍ മീഡിയയും ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ സഹകരണത്തോടെ ഒരുക്കുന്ന ചിത്രത്തിന്റെ അഡീഷണല്‍ തിരക്കഥയും സംഭാഷണവും പ്രതീഷ് ലാല്‍ ആണ്.

ആദിത്യ പിറ്റി, മനോജ് നരേന്ദർ മദ്നാനി, വിവേക് കൃഷ്ണാനി എന്നിവരാണ് നിർമ്മാതാക്കള്‍. ദീപ്തി പിള്ള ശിവൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു സോണി ശശാങ്കൻ വിഷ്വല്‍ എഫക്റ്റ്സ് സൂപ്പർവൈസറായും എഡിറ്ററായും പ്രവർത്തിക്കുന്നു. ബിനോയ് ബെന്നി സൗണ്ട് ഡിസൈനും ഗുല്‍രാജ് സിംഗ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ഗാനരചന അനില്‍ ലാല്‍. പ്രൊഡക്ഷൻ കണ്‍ട്രോളർ സിൻജോ ഒറ്റത്തയ്‌ക്കല്‍ , കൊറിയൻ സംഭാഷണങ്ങള്‍ പൂർണ കൃഷ്ണൻ ഒരുക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രൻ ആണ് മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ്.

Recent Posts