
ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
ന്യൂദല്‍ഹി: ഭാരതീയ കിസാന്‍ സംഘിന്റെ അഖില ഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനം ദല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്നു. ഗോപൂജ, ഭഗവാന്‍ ബലരാമ പൂജ, ധ്വജാരോഹണം എന്നിവയ്‌ക്കുശേഷം ‘ഞങ്ങള്‍ ഭാരതത്തിലെ നാരികള്‍ വൈഭവം കൊണ്ടുവരും’ എന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
കോട്ട കാര്‍ഷിക സര്‍വകലാശാല വിസി വിമല ദൂങ്ക്വാല്‍ മുഖ്യാതിഥിയായി. കിസാന്‍ സംഘ് അഖില ഭാരതീയ വനിതാ സംയോജക മഞ്ജു ദീക്ഷിത്, ഉപാധ്യക്ഷ സുശീല വിശ്‌നോയ്, സെക്രട്ടറി വീണ സതീഷ്, അധ്യക്ഷന്‍ സായ് റെഡ്ഡി, ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര എന്നിവര്‍ സംസാരിച്ചു.
ഐക്യരാഷ്‌ട്രസഭയുടെ വനിതാ കര്‍ഷക വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മഹാസമ്മേളനം സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് വനിതാ കര്‍ഷകരാണ് ഈ സമ്മേളനത്തില്‍ പങ്കെടുത്തത്.