
തിരുവനന്തപുരം : കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്ന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗിന് വിട്ടു നല്‍കാന്‍ തീരുമാനം. ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ കാബിനറ്റ് പദവിയോടെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ മകനുമായ മുനീര്‍ എംബി ബി എസ്. ബിരുദധാരിയാണ്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പഞ്ചായത്ത്, സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും, എ.കെ. ആന്റണി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.
ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജനെ ദില്ലിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും മന്ത്രിസഭാ യോഗം നിയമിച്ചു.