
കൊച്ചി: കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണറുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനെതിരെ മഞ്ചേരി കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചു.
ഏഴ് ദിവസത്തിനുള്ളില്‍ നജീബ് കാന്തപുരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്‌ക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സരിത രവീന്ദ്രന്‍ ഉത്തരവിട്ടു. കേസ് ഇനി ഒക്ടോബര്‍ 9 ന് പരിഗണിക്കും
വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്‌റെ അപേക്ഷയെത്തുടര്‍ന്നാണ് കോടതി ജപ്തി നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഭിഭാഷക കമ്മീഷണറായി കെ പി കൃഷ്ണകുമാറിനെ നിയമിച്ചത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കൊപ്പം വായ്‌പയെടുത്തയാളുടെ വീട്ടിലെത്തിയപ്പോള്‍ നജീബ് തര്‍ക്കമുണ്ടാക്കുകയും മോശമായി പെരുമാറുകയും നടപടികള്‍ തടസപ്പെടുത്തുകയും ചെയ്തുവെന്നതാണ് കോടതിയലക്ഷ്യത്തിന് കാരണമായത്.