Kerala

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ നടന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് ഒരു കോടി 77 ലക്ഷം രൂപ ലഭിയ്ക്കും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ നടന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് ഒരു കോടി 77 ലക്ഷം രൂപ ലഭിയ്‌ക്കും. അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രേണു സുധിയ്‌ക്ക് ഈ തുക ആശ്വാസമാകും.

കൊല്ലം സുധിയുടെ ആശ്രിതർക്ക് ഒരു കോടി 77 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം എംഎസിടി കോടതിയാണ് ഉത്തരവിട്ടത്. . സുധിയുടെ ഭാര്യ രേണു, അമ്മ, രണ്ട് മക്കൾ എന്നിവരാണ് നഷ്ടപരിഹാരത്തിന് അവകാശികൾ.

നഷ്ടപരിഹാരത്തുക ഇൻഷുറൻസ് കമ്പനി നൽകണമെന്നാണ് കോടതി വിധി.

Recent Posts