Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം : കോട്ടയം പനച്ചിക്കാട് നിന്ന് ദമ്പതികളെയും മകനെയും കാണാതായി. 62കാരനായ റെജി, ഭാര്യ 58കാരിയായ സൂസമ്മ, മകന്‍ 30കാരനായ ജോമറ്റ് എന്നിവരെയാണ് കാണാതായത്.
സെപ്തംബര്‍ 26ാം തീയതി രാവിലെ 10 മണിയോടെയാണ് ഇവരെ പനച്ചിക്കാട് നിന്നും കാണാതാകുന്നത്. കെഎല്‍ 26 എഫ് 4374 നമ്പറിലുള്ള ഇയോണ്‍ കാറിലാണ് ഇവര്‍ പോയിട്ടുള്ളത്.
ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0481 2560333, 9497980326 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് കോട്ടയം ഈസ്റ്റ് പോലീസ് പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

Recent Posts