India

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടുകള അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നതയുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‌റെ ബഞ്ച് അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടായി വേണം തീരുമാനമെടുക്കാനെന്നും അതിനു വിരുദ്ധമായാണ് സിഇസി പ്രവര്‍ത്തിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരിക്കണമെന്നും ക്വോ വാറന്റോയുടെ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും തമ്മില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് പത്രം വാര്‍ത്ത നല്‍കിയത്. എന്നാല്‍ അതിനു ശേഷം മൂന്നു കമ്മിഷണര്‍മാരും കൂട്ടായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇതു സംബന്ധിച്ച വാര്‍ത്തയുടേയും പ്രതിപക്ഷ പ്രക്‌ഷോഭത്തിന്‌റെയും സത്യാവസ്ഥ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Recent Posts