Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍byപ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
Sep 28, 2026, 05:56 am IST
inSamskriti

വേദസാഹിത്യത്തില്‍ സസ്യങ്ങളെയും ഔഷധികളെയും മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തുന്ന സമീപനം ശ്രദ്ധേയമാണ്.

സസ്യങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിനായി ഉപയോഗപ്പെടുത്താമെന്ന തിരിച്ചറിവാണ് ആയുര്‍വേദത്തിന്റെ ഉത്ഭവത്തിനും വികാസത്തിനും കാരണമായത്. ഔഷധസസ്യങ്ങളുടെ ഗുണം, അവയുടെ ശേഖരണം, സംസ്‌കരണം, പ്രയോഗം, അളവ്, രോഗാവസ്ഥയ്‌ക്കനുസ്സരിച്ചുള്ള ഉപയോഗം തുടങ്ങിയ വിപുലമായ അറിവുകളാണ് പിന്നീട് സംഹിതകളില്‍ പ്രത്യക്ഷപ്പെട്ടത്. വേദത്തിലെ ആരോഗ്യചിന്തയില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്കുള്ള ഒരു പ്രധാന പരിണാമമാണിത്.

ചരകന്‍ – രോഗത്തെയും രോഗിയെയും ഒരുമിച്ച് കാണുന്ന പാരമ്പര്യം

ഏറ്റവും പ്രധാനപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളിലൊന്നാണ് ചരകസംഹിത.

കായചികിത്സ, രോഗനിദാനം, ചികിത്സ, ഔഷധം, ആഹാരം, ജീവിതരീതി, രോഗപ്രതിരോധം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് വളരെ വിശദമായി ചരകസംഹിതയില്‍ പ്രതിപാദിക്കുന്നു. ആയുര്‍വേദം രോഗത്തിന്റെ പേരു മാത്രം നോക്കി ചികിത്സിക്കുന്ന രീതിയല്ല, രോഗിയെയും രോഗത്തെയും ഒരുമിച്ച് മനസ്സിലാക്കുന്ന സമീപനമാണെന്നത് ചരകപാരമ്പര്യത്തിന്റെ പ്രധാന സവിശേഷതയാണ്. ശരീരത്തിന്റെ അവസ്ഥ, മനസ്സ്, ആഹാരം, കാലം, ദേശം, ജീവിതരീതി തുടങ്ങിയ ഘടകങ്ങള്‍ ചികിത്സയില്‍ പരിഗണിക്കപ്പെടുന്നു.

സുശ്രുതന്‍: ശസ്ത്രക്രിയയുടെ പ്രാചീന പാരമ്പര്യം

ആയുര്‍വേദത്തിലെ ശല്യതന്ത്രത്തിന്റെ പ്രധാന ആധാരഗ്രന്ഥമാണ് സുശ്രുതസംഹിത. ശസ്ത്രക്രിയ, ശസ്ത്രക്രിയോപകരണങ്ങള്‍, മുറിവുകളുടെ ചികിത്സ, ശരീരഘടന, ശസ്ത്രക്രിയാരീതികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സുശ്രുതസംഹിതയില്‍ കാണാം.

ചരകന്റെ കായചികിത്സാപാരമ്പര്യവും സുശ്രുതന്റെ ശസ്ത്രക്രിയാപാരമ്പര്യവും ചേര്‍ന്നാണ് ആയുര്‍വേദത്തിന്റെ വിശാലമായ ചികിത്സാവിജ്ഞാനം രൂപപ്പെട്ടത്.

വാഗ്ഭടന്‍ – അഷ്ടാംഗഹൃദയത്തിന്റെ സമന്വയശക്തി

ചരകസുശ്രുത പാരമ്പര്യത്തിലെ വപുലമായ അറിവിനെ കൂടുതല്‍ ക്രമബദ്ധവും സംക്ഷിപ്തവുമായ രീതിയില്‍ അവതരിപ്പിച്ച പ്രധാന ഗ്രന്ഥമാണ് അഷ്ടാംഗഹൃദയം.ഇതിന്റെ രചയിതാവ് വാഗ്ഭടനാണ്. ആയുര്‍വേദത്തിലെ എട്ട് ശാഖകള്‍ ഇവയാണ്.

1. കായചികിത്സ
2. കൗമാരഭൃത്യം
3. ഭൂതവിദ്യ
4. ശാലാക്യതന്ത്രം
5. ശല്യതന്ത്രം
6. അഗദതന്ത്രം
7. രസായനം
8. വാജീകരണം
അഷ്ടാംഗഹൃദയം ഈ എട്ട് ശാഖകളേയും സര്‍വാംഗസുന്ദരമായി ക്രമീകരിച്ചാണ് അവതരിപ്പിക്കുന്നത്. അങ്ങനെ വാഗ്ഭടന്റെ അഷ്ടാംഗഹൃദയം മുന്‍കാല ആയൂര്‍വേദവിജ്ഞാനത്തെ ‘നാതി സംക്ഷേപവിസ്തരമായ’ രൂപത്തില്‍ അവതരിപ്പിച്ച മഹത്തായ ഗ്രന്ഥമായി.

സ്വസ്ഥസ്യ സ്വാസ്ഥ്യരക്ഷണം
ആയുര്‍വേദത്തിന്റെ അടിസ്ഥാനലക്ഷ്യം രോഗചികിത്സയില്‍ മാത്രം ഒതുങ്ങുന്നില്ല.
സ്വസ്ഥ്യസ്യ സ്വാസ്ഥ്യരക്ഷണം/
ആതുരസ്യ വികാരപ്രശമനം//
എന്ന ആശയം ആയുര്‍വേദത്തിന്റെ ഇരട്ടലക്ഷ്യത്തെ വ്യക്തമാക്കുന്നു:

ആരോഗ്യമുള്ളവന്റെ ആരോഗ്യം സംരക്ഷിക്കുക; രോഗിയുടെ രോഗം ശമിപ്പിക്കുക.

ഇന്ന് ലോകം പ്രതിരോധാരോഗ്യത്തിനും ആരോഗ്യകരമായ ജീവിതശൈലിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ ഈ സമീപനം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.

ആധുനിക ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തി
ഇന്നത്തെ മനുഷ്യന് രോഗചികിത്സക്കൊപ്പം രോഗപ്രതിരോധവും ആരോഗ്യസംരക്ഷണവും ആവശ്യമാണ്.

ജീവിതശൈലീരോഗങ്ങള്‍, അമിതവണ്ണം, തെറ്റായ ഭക്ഷണക്രമം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷണം, ദിനചര്യ, ഋതുചര്യ, വ്യായാമം, ഉറക്കം, മാനസികസമതുലിതാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ആയുര്‍വേദം മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങളില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

ആധുനികകാലത്ത് ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്‌ക്ക് ശാസ്ത്രീയ ഗവേഷണം, തെളിവ്, സുരക്ഷ, ഗുണനിലവാരം, കൃത്യമായ രോഗനിര്‍ണയം എന്നിവ പരമപ്രധാനമാണ്.
2026-ലെ ഔദ്യോഗിക ആയുര്‍വേദദിന പ്രചാരണവും evidence, research, innovation എന്നിവയെ പ്രധാന തൂണുകളായി ചൂണ്ടിക്കാണിക്കുന്നു.

*ആയുര്‍വേദവും ആധുനിക ശാസ്ത്രവും എതിരാളികളല്ല,*
ആയുര്‍വേദത്തിന്റെ വളര്‍ച്ചയെ പാരമ്പര്യവും ആധുനികശാസ്ത്രവും തമ്മിലുള്ള സംഘര്‍ഷമായി കാണേണ്ടതില്ല. പകരം, പാരമ്പര്യവിജ്ഞാനം , തെളിവിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണം നവീകരണം, സുരക്ഷ , ജനക്ഷേമം എന്ന ക്രമത്തിലുള്ള മുന്നോട്ട് പോക്കാണത്.

ഔഷധസസ്യങ്ങളുടെ ഗുണമേന്മ, ചികിത്സാരീതികളുടെ സുരക്ഷയും ഫലപ്രാപ്തിയും, ഔഷധനിര്‍മാണത്തിന്റെ ഗുണനിലവാരം, ജീവിതശൈലിയും രോഗങ്ങളും തുടങ്ങിയ വിവിധ മേഖലകളില്‍ കൂടുതല്‍ ശക്തമായ ഗവേഷണം ആവശ്യമുണ്ട്.

ഇത് ആയുര്‍വേദത്തിന്റെ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നതല്ല; മറിച്ച് തെളിവിന്റെ അടിസ്ഥാനത്തില്‍ അതിന്റെ പ്രയോജനപ്രദമായ ഭാഗങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്.

ഭാവിയുടെ ആയുര്‍വേദം

”ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം” എന്നപ്രമേയത്തിന്റെഅടിസ്ഥാനത്തില്‍ ഭാവിയിലെ ആയുര്‍വേദത്തെക്കുറിച്ച് മൂന്ന് കാര്യങ്ങള്‍ പ്രത്യേകമായി ചിന്തിക്കാം.

1. വ്യക്തിയുടെ ആരോഗ്യം
ആരോഗ്യസംരക്ഷണം രോഗചികിത്സയെക്കാള്‍ വിശാലമാണ്. ഭക്ഷണം, ഉറക്കം, വ്യായാമം, മാനസികസമതുലിതാവസ്ഥ, ജീവിതക്രമം എന്നിവയ്‌ക്ക് പ്രാധാന്യം നല്‍കുന്ന സമീപനം കൂടുതല്‍ ഗവേഷണത്തിന് വിധേയമാക്കാം.

2. സമൂഹത്തിന്റെ ആരോഗ്യം
ആയുര്‍വേദം ആശുപത്രിയില്‍ മാത്രം ഒതുങ്ങാതെ ആരോഗ്യബോധവല്‍ക്കരണം, ആരോഗ്യകരമായ ഭക്ഷണം, ഔഷധസസ്യസംരക്ഷണം, ജീവിതശൈലി തുടങ്ങിയ മേഖലകളില്‍ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്

3. പ്രകൃതിയുടെ ആരോഗ്യം
പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ ആയുര്‍വേദചിന്തയില്‍നിന്ന് വേര്‍തിരിക്കാനാവില്ല. ഔഷധസസ്യങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യം, സുസ്ഥിരജീവിതരീതി എന്നിവയും ഭാവിയിലെ ആയുര്‍വേദചര്‍ച്ചയുടെ ഭാഗമാകണം.

ആരോഗ്യചിന്തയുടെ വിത്തുകള്‍
ചരക സുശ്രുതന്മാരില്‍ വൈദ്യശാസ്ത്രത്തിന്റെ ക്രമീകരണം, വാഗ്ഭടനില്‍ അഷ്ടാംഗങ്ങളുടെ സമന്വയം, ആധുനിക കാലത്ത് ഗവേഷണത്തിന്റെയും തെളിവിന്റെയും പുതിയ ഘട്ടം, ഭാവിയില്‍ സാങ്കേതികവിദ്യയോടും ആധുനിക ഗവേഷണത്തോടും സംവദിക്കുന്ന ആയുര്‍വേദം.

ഇതാണ് ആയുര്‍വേദത്തിന്റെ ദീര്‍ഘമായ യാത്ര.

ആയുര്‍വേദത്തിന്റെ ഭാവി, പാരമ്പര്യത്തെ ആവര്‍ത്തിക്കുന്നതിലല്ല, പാരമ്പര്യ വിജ്ഞാനത്തെ ഉത്തരവാദിത്തത്തോടെ പരിശോധിച്ച് മനുഷ്യരാശിയുടെ ആരോഗ്യത്തിന് പ്രയോജനപ്പെടുത്തുന്നതിലാണ് .

ആയുര്‍വേദ ദിനം നല്‍കുന്ന സന്ദേശം
ആയുര്‍വേദദിനം ആചരിക്കുമ്പോള്‍ നാം ആചാര്യന്മാരായ ധന്വന്തരിയെയും ചരകനെയും സുശ്രുതനെയും വാഗ്ഭടനെയും സ്മരിക്കുന്നു.

പക്ഷേ അവരെ ഓര്‍ക്കുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം അവരുടെ ഗ്രന്ഥങ്ങളെ വെറും ആരാധനാവസ്തുക്കളാക്കുന്നതിലല്ല. അവര്‍ ചോദിച്ച ചോദ്യങ്ങളെ വീണ്ടും ചോദിക്കുക. അവര്‍ ശേഖരിച്ച അറിവിനെ വീണ്ടും അപഗ്രഥിക്കുക. അവര്‍ നല്‍കിയ വിജ്ഞാനത്തെ പുതിയ ഗവേഷണത്തിലൂടെ വികസിപ്പിക്കുക. മനുഷ്യന്റെ ആരോഗ്യത്തിനായി അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക. അതാണ് പാരമ്പര്യത്തോടുള്ള യഥാര്‍ത്ഥ ആദരം. വേദങ്ങളില്‍ നിന്ന് ആരംഭിച്ച ആരോഗ്യചിന്ത ചരകസുശ്രുതവാഗ്ഭട പാരമ്പര്യത്തിലൂടെ വളര്‍ന്നു. ഇന്ന് അത് പുതിയൊരു വഴിത്തിരിവിലാണ്.

പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലാകണം വിജ്ഞാനം. വിജ്ഞാനമാകട്ടെ തെളിവിന്റെ അടിസ്ഥാനത്തിലും. അത് നവീകരണത്തിനും ജനക്ഷേമത്തിനും ഉതകുന്നതുമാകണം.
2026-ലെ ആയുര്‍വേദ ദിനത്തിന്റെ സന്ദേശം ഇന്നിനുള്ളതുമാത്രമല്ലനാളേക്കുള്ള സന്ദേശം കൂടിയാണ്.

*ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം.*
ഭൂതകാലത്തിന്റെ പൈതൃകം,
വര്‍ത്തമാനത്തിന്റെ ഗവേഷണം,
ഭാവിയുടെ ആരോഗ്യപ്രതീക്ഷ
ഇവയെ ബന്ധിപ്പിക്കുന്ന വിജ്ഞാനസേതു വാകട്ടെ ആയുര്‍വേദം..

*സര്‍വേ സന്തു നിരാമയ!”

Tags: ആയുര്‍വേദംCharaka SamhitaAyurveda Treatment
പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
പ്രൊഫ. ഡോ. ശ്യാമള ജനാര്‍ദ്ദനന്‍
രസന സംസ്‌കൃത മാസികയുടെ പത്രാധിപരാണ് ലേഖിക, (Ph: 9447874468) [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Samskriti

ആയുര്‍വേദമഹാത്മ്യം

Kerala

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

Article

ഇന്ന് ചരക ജയന്തി: ആരോഗ്യ സംസ്‌കാരത്തിന്റെ പുനര്‍വായന ചരക സംഹിതയിലൂടെ

India

അലോപ്പതിയും ആയുര്‍വ്വേദവും സംയോജിപ്പിച്ചുള്ള ചികിത്സാസാധ്യത തേടുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കയ്യടി; ആയുഷും ഐസിഎംആറും കൈകോര്‍ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.