
ന്യൂയോർക്ക് : ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ 25-ന് ന്യൂയോർക്കിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 81-മത് സമ്മേളനത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് തുടർച്ചയായ നയതന്ത്രശ്രമങ്ങളുടെയും പ്രാദേശിക സഹകരണത്തിന്റെയും പ്രാധാന്യം ഒമാൻ, ഇന്ത്യ വിദേശകാര്യമന്ത്രിമാർ ഊന്നിപ്പറഞ്ഞു. പ്രാദേശികവും അന്താരാഷ്‌ട്രവുമായ വിഷയങ്ങൾ, സമുദ്ര സുരക്ഷ, തുടർച്ചയായ വിതരണം, വിതരണ ശൃംഖലകൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.