
തൃശൂർ : യൂത്ത് ലീഗ് സമ്മേളന വേദിയിൽ ഗായിക ആയിഷ ഫിൽവയുടെ ഗാനങ്ങൾക്ക് താളം പിടിച്ച പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വിമർശനം . മണ്ണാർക്കാട്ടുകാരിയും, പട്ടുറുമാൽ താരവുമാണ് ആയിഷ ഫിൽവ . ഉബൈദ് ചങ്ങലീരി സ്മാരക യുവഗായികാ അവാർഡ് ആയിഷ ഫിൽവക്കായിരുന്നു. ഇത് സമ്മേളനത്തിൽ സാദിഖ് അലി തങ്ങൾ കൈമാറിയിരുന്നു.
എന്നാൽ പാണക്കാട് തങ്ങൾ അന്യസ്ത്രീയുടെ പാട്ട് ആസ്വദിച്ചത് മാത്രമാണ് ജിഹാദികൾക്ക് ഇഷ്ടപ്പെടാതെ പോയത് . പാണക്കാട് തങ്ങളുള്ള വേദികളെ എങ്ങനെ ഉപയോഗിക്കണമെന്ന് ലീഗ് അണികൾക്കും നേതാക്കൾക്കും ക്ലാസ് നൽകണമെന്നാണ് ചിലരുടെ കമന്റ്.
തങ്ങൾ ഒരു ലീഗ് നേതാവ് മാത്രമല്ല. ആയിരം പള്ളികളുടെ ഖാളി ആണ്. കുഞ്ഞാലികുട്ടി സാഹിബ് പോകുന്ന പോലെ എല്ലാ വേദികളിലേക്കും ഇങ്ങനെ പോകുന്നത് ശരിയല്ല, ആ തറവാട്ടിന്റെ എല്ലാ ആത്മീയതയും കൂടെയുള്ളവർ നശിപ്പിക്കും, മത വിധിയിൽ ഫത്‌വ പറയേണ്ട തങ്ങളുടെ ഒരു ഘതികേട് എന്നൊക്കെയാണ് ചില കമന്റുകൾ.