
കൊൽക്കത്ത ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് ഫേസ്ബുക്ക് വഴി പ്രണയത്തിലായ ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതിയെ അതിർത്തി സുരക്ഷാ സേന പിടികൂടി. രഘുനാഥ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മഞ്ജിറ ബീബിയെയാണ് ബിഎസ് എഫ് പിടികൂടിയത്.
ബംഗ്ലാദേശിലെ യൂസഫ് ഷെയ്‌ക്ക് എന്നയാളാണ് മഞ്ജിറയുടെ ഭർത്താവ്. മൂന്ന് പെൺമക്കളും ഒരു മകനുമാണ് ഇവർക്കുള്ളത് . ഫേസ്ബുക്കിലൂടെയാണ് മുർഷിദാബാദിൽ നിന്നുള്ള ദാലിം എന്ന യുവാവിനെ മഞ്ജിറ പരിചയപ്പെട്ടത്. വൈകാതെ അവർക്കിടയിൽ പ്രണയം ഉടലെടുത്തു. തുടർന്ന് ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ഇന്ത്യയിൽ ദാലിമിനൊപ്പം താമസിക്കാൻ മഞ്ജീറ തീരുമാനിച്ചു.
പ്രായപൂർത്തിയാകാത്ത മകനുമായി അവർ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് അവരെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ, സാധുവായ രേഖകൾ ഹാജരാക്കാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് അവരെ രഘുനാഥ്ഗഞ്ച് പോലീസിന് കൈമാറി.