
ലക്നൗ : അസമിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച് പൊലീസ് പിടികൂടിയതിന് പിന്നാലെ തങ്ങൾ ഇനി ഉത്തർപ്രദേശിലേയ്‌ക്കാണ് പോകുന്നതെന്ന് കോക്രോച്ച് പാർട്ടി . യുപിയിലും സ്‌കൂളുകളുടെ ശോച്യാവസ്ഥ, അധ്യാപകരുടെ പ്രവർത്തന രീതി എന്നിവ കണ്ടെത്താനുള്ള ശ്രമമാണിത് .
രാജധാനി ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, കോക്രോച്ച് പാർട്ടിയുടെ വക്താവും നിയമ ഉപദേഷ്ടാവുമായ രത്‌ന സിംഗാണ് , ഉത്തർപ്രദേശിനായുള്ള തന്റെ പാർട്ടിയുടെ പദ്ധതികൾ വിശദീകരിച്ചത്. ഉത്തർപ്രദേശിൽ ബുൾഡോസറുകളെക്കുറിച്ചുള്ള ഭയം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത് മാറ്റാൻ ആളുകൾ മുന്നോട്ടുവന്ന് കോക്ക്രോച്ച് പാർട്ടിയിൽ ചേരണം. യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും .
ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നത് തങ്ങളുടെ പാർട്ടി മാത്രമാണെന്നാണ് കോക്രോച്ച് പാർട്ടി അംഗങ്ങളായ ഉജ്ജ്വൽ പാണ്ഡെ, ആസാദ് മോഹൻ, ഫർഹാൻ എന്നിവർ പറയുന്നത്.