Kerala

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വിഴിഞ്ഞതായാലും ബീമാപള്ളിയിൽ ആയാലും ജാതിയോ മതമോ നോക്കാതെ അവിടത്തെ ആരാധനകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മേയർ. സത്യത്തിൽ അത്ഭുതം തോന്നി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : മേയർ വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മുസ്ലീം സമുദായത്തിന്റെ രണ്ട് ആരാധനാ കേന്ദ്രങ്ങളായ വിഴിഞ്ഞവും , ബീമാപള്ളിയും മേയർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരിപൂർണ്ണമായ സഹകരണം ആ രണ്ടു മഹല്ലുകളും അനുഭവിക്കുന്നുണ്ടെന്നും തോട്ടുമുക്ക് നവാസ് എഴുതിയ പോസ്റ്റിൽ പറയുന്നു.

നല്ലത് ആര് ചെയ്താലും നമ്മൾ പിന്തുണയ്‌ക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു . വി വി രാജേഷിനെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരിൽ ചിലർ മോശമായ കമന്റുകൾ ഇടാൻ വരുമെന്ന് തനിക്ക് അറിയാമെന്നും നവാസ് പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം….

ഇത് നമ്മളുടെ തിരുവനന്തപുരം മേയർ വി വി രാജേഷ്. ഇന്ന് സത്യം പറഞ്ഞാൽ മുസ്ലിം സമുദായത്തിന്റെ രണ്ട് ആരാധനാ കേന്ദ്രങ്ങളിൽ ഒന്ന് വിഴിഞ്ഞവും ഒന്ന് ബീമാപള്ളിയും. ഇവിടെ രണ്ട് സ്ഥലത്തും മേയർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പരിപൂർണ്ണമായ സഹകരണം ആ രണ്ടു മഹല്ലുകളും അനുഭവിക്കുന്നുണ്ട്.

ഞാൻ കുറെ വർഷങ്ങൾക്കു മുൻപ്. എന്റെ കൂടപ്പിറപ്പായ അഡ്വക്കേറ്റ്. ഉമ്മറിന് ഒപ്പം. കരിപ്പൂര് പ്രദേശത്ത് ഉള്ള അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ പോയിരുന്നു. ഞാൻ അന്ന് പിഡിപിയുടെ ജില്ല നേതാവ് ആയിരുന്നു. ഉമ്മർ എന്നെ രാജേഷിനെ പരിചയപ്പെടുത്തി. ഉമറും രാജേഷും ഒരുമിച്ച് പഠിച്ചവരാണ്. അന്ന് രാജേഷ് എബിവിപിയുടെ സംസ്ഥാന പ്രസിഡണ്ട് മറ്റോ ആണ്. ഉമർ രാജേഷിനോട് പറഞ്ഞു ഇത് എന്റെ ജ്യേഷ്ഠ സഹോദരൻ ആണ് തോട്ടുമുക്ക് നവാസ് എന്നാണ് പേര് പിഡിപിയുടെ ജില്ല വൈസ് പ്രസിഡണ്ട് ആണ്. എന്ന്.

ഇരുന്ന അദ്ദേഹത്തിന്റെ കസേരയിൽ നിന്ന് എഴുന്നേറ്റ് എനിക്ക് കൈ തന്നു ഇക്ക സ്വാഗതം ഇരിക്ക് . എന്റെ വിഷയവുമായിട്ട് ബന്ധപ്പെട്ട അല്ല ഞാൻ പോയത്. ഉമറും രാജേഷും ഒരുമിച്ച് പഠിച്ചവരാണ് അന്ന്. ഉമ്മർ രാജേഷിനെ കാണാൻ പോയപ്പോൾ ഞാൻ കൂടെ ഉണ്ടായിരുന്നു എന്നത് മാത്രമാണ്.. ഞാൻ അന്ന് പറഞ്ഞ സ്നേഹം. ഇന്ന് രാജേഷ് നമ്മുടെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ആരാധന കേന്ദ്രങ്ങളിൽ. വിഴിഞ്ഞതായാലും ബീമാപള്ളിയിൽ ആയാലും ജാതിയോ മതമോ നോക്കാതെ അവിടത്തെ ആരാധനകൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു മേയർ. സത്യത്തിൽ അത്ഭുതം തോന്നി.

ഒരു ബിജെപിക്കാരൻ ഇങ്ങനെ ആയിരിക്കുമോ സത്യം പറഞ്ഞാൽ അന്നേ ഉമ്മർ എന്നോട് പറഞ്ഞു അണ്ണാ അവന് ഒരു വർഗീയവും ഇല്ലാത്ത ഒരു നല്ല മനുഷ്യസ്നേഹിയാണ്. ഇപ്പോൾ കാണുന്നത്. അന്ന് ഞാൻ കേട്ട ശബ്ദത്തിന്റെ ഉടമയാണ് വി വി രാജേഷ്. നല്ലത് ആര് ചെയ്താലും നമ്മൾ പിന്തുണയ്‌ക്കുക തന്നെ വേണം. അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു.

ആരും എന്നെ ഇതിനകത്ത് ഇട്ട് കൊല്ലാൻ വരേണ്ട കാര്യമില്ല ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ. എന്റെ അനുഭവം വിവരിച്ചു അത്രയേ ഉള്ളൂ. കുറെ ആൾക്കാര് വരും എന്ന് എനിക്ക് അറിയാം . പ്ലീസ് മോശമായ കമന്റുകൾ ഇടരുത് ഞാൻ വ്യക്തിപരമായി എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഉള്ളൂ

 

 

Recent Posts