Kerala

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കാര്യവട്ടത്ത് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം.ജസ്റ്റിന്‍ ഗ്രീവ്സ് സെഞ്ച്വറിയുമായി(108 പന്തില്‍ 101) തകര്‍ത്തുകളിച്ചപ്പോള്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 295 റണ്‍സെടുത്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലുവിക്കറ്റ് നേടി.ടോസ് നേടിയ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ ബാറ്റിംഗിനയച്ചു. വിന്‍ഡീസിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ജോണ്‍ കാംപ്ബെല്ലും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.സ്‌കോര്‍ 135 ല്‍ നില്‍ക്കേ കാംപ്ബെല്‍(62) പുറത്തായി.

പിന്നീടിറങ്ങിയ കാസി കാര്‍ട്ടി(13), ഷായ് ഹോപ്(12) എന്നിവര്‍ പെട്ടെന്ന് മടങ്ങി.വിക്കറ്റുകള്‍ പോകുമ്പോഴും വിന്‍ഡീസ് ഇന്നിംഗ്‌സ് മുന്നോട്ടുനയിച്ച ഗ്രീവ്സ് സെഞ്ച്വറി തികച്ചു. 101 റണ്‍സെടുത്ത് താരം പുറത്തായതോടെ വിന്‍ഡീസ് പരുങ്ങലിലായി.

ജുവല്‍ ആന്‍ഡ്രൂ ഗോള്‍ഡന്‍ ഡക്കായതോടെ വിന്‍ഡീസ് 35.4 ഓവറില്‍ 198-5 എന്ന നിലയിലായി. ആറാം വിക്കറ്റില്‍ റോസ്റ്റണ്‍ ചേസും അമിര്‍ ജാങ്കൂവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതോടെ ടീം 250 കടന്നു. അമിര്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. അതോടെ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 295 റണ്‍സെടുത്തു.

നമന്‍ ധിര്‍ ഇന്ത്യയ്‌ക്കായി അരങ്ങേറി. ലോകകപ്പിനുമുന്‍പ് ഇന്ത്യന്‍ ടീം ഇനി 14 ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളിക്കുന്നത്.

 

Recent Posts