India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ട്രാക്കിലൂടെ നടന്നു പോയ വിദ്യാർത്ഥികളിൽ നാല് പേർ ട്രെയിൻ തട്ടി മരിച്ചു . ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

തെക്കലി മണ്ഡലത്തിലെ രവിവലസയ്‌ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം .ഇന്റർമീഡിയറ്റ് വിദ്യാർത്ഥികളായ വിശാഖ റാവു, ദിലീപ് കുമാർ, ശിവ, ശരത് കുമാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സൽമാൻ രാജിനെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. 17 വയസുകാരാണ് മരിച്ച നാലു വിദ്യാർത്ഥികളും.

പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന് രാജ്യറാണി എക്സ്പ്രസ് ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Recent Posts