
തിരുവനന്തപുരം: ആയുർവേദ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കാത്തതിനെതിരെ അതൃപ്തി അറിയിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് .
കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത്. ഇതിനെ തുടർന്ന് സംഘാടകരെ പ്രതിഷേധം അറിയിച്ചു മേയർ മടങ്ങുകയായിരുന്നു. അതേസമയം, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താത്തതിലും മേയർ അതൃപ്തി പ്രകടിപ്പിച്ചു
ദേശീയ തലത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി കേന്ദ്രധനസഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാമ്പത്തിക സഹായം കൈപ്പറ്റിയിട്ടും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.