
തിരുവനന്തപുരം:സിഡിറ്റില്‍ പത്തുവര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും ഉള്‍പ്പടെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം.ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പരാതി പ്രകാരമാണ് അന്വേഷണം. വ്യവസായ വകുപ്പുമായി കൂടിയാലോചിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സിഡിറ്റിലെ നിയമനങ്ങള്‍ ,കരാറുകള്‍ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവ വിശദമായി അന്വേഷിക്കാനാണ് ഉത്തരവ്.കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദ്, എം വിന്‍സെന്റ് തുടങ്ങിയ നേതാക്കള്‍ ആദ്യം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശശി തരൂര്‍ എം പിയും പരാതി നല്‍കി.
സിഡിറ്റിന്റെ ചെയര്‍മാന്‍ സ്ഥാനം മുഖ്യമന്ത്രിക്കാണ്. എല്ലാ കാലത്തും അതാത് മുഖ്യമന്ത്രിമാരാണ് ചെയര്‍മാന്‍ ആകുന്നത്.