
ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്
ഡോ. സൗമ്യ ഹരിദാസ്
(അസി. പ്രൊഫ. ചിന്മയ വിശ്വവിദ്യാപീഠം, എറണാകുളം)
വൈഷ്ണവ് പ്രസാദ്
(എംഎസ്‌സി ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥി,
നിര്‍മല കോളേജ്, മൂവാറ്റുപുഴ)
രാമായണം ഒരേയൊരു കഥയല്ല, മറിച്ച് നൂറുകണക്കിന് ആഖ്യാനങ്ങളുടെ ഒരു ശേഖരമാണ്. വാല്‍മീകിയുടെ അടിസ്ഥാന സംസ്‌കൃതഗ്രന്ഥം, കമ്പന്റെ തമിഴിലെ ഭക്തിസാന്ദ്രമായ ആഖ്യാനം, എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം (മലയാളത്തില്‍) എന്നിവയിലൂടെ ഈ ഇതിഹാസം ഭാരതത്തിലുടനീളം ഒരു ചലനാത്മക സാംസ്‌കാരിക പാരമ്പര്യമായി നിലനില്‍ക്കുകയും, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്യത്യസ്ത ആഖ്യാനങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.
ഇതൊരു നിശ്ചലമായ ഗ്രന്ഥമല്ല, മറിച്ച് പ്രാദേശികസ്വത്വം, സാമൂഹിക മൂല്യങ്ങള്‍, കലാപരമായ ആവിഷ്‌കാരം എന്നിവ പ്രകടിപ്പിക്കുന്നതിനായി വിവിധ സമൂഹങ്ങള്‍ രാമായണത്തെ നിരന്തരം പുനര്‍വ്യാഖ്യാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തില്‍, കംപ്യൂട്ടര്‍ അധിഷ്ഠിത ഡാറ്റാ ട്രാന്‍സ്മിഷന്റെ സങ്കീര്‍ണ പ്രക്രിയ എങ്ങനെ ഹനുമാന്റെ സീതാന്വേഷണവുമായി സാദൃശ്യപ്പെട്ടിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടുകയാണ് ഈ പ്രബന്ധത്തില്‍. വിഷയത്തിന്റെ ഗഹനതകൊണ്ടും സാങ്കേതിക സംജ്ഞകള്‍ അതേ അര്‍ത്ഥവ്യാപ്തിയില്‍ മലയാളത്തില്‍ നല്‍കാനാവില്ല എന്നതും ഈ പ്രബന്ധം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ പോരായ്‌മയാണ്.
രാമദൂതനായ ഹനുമാന്‍ ഉള്‍പ്പെടുന്ന സീതാന്വേഷണസംഘം, അവര്‍ സീതയെ തേടിയലഞ്ഞ പാതകള്‍, അവരെ നയിച്ച വിശ്വാസപ്രമാണങ്ങള്‍, എന്നിവ ആധുനിക വിവര കൈമാറ്റ ശൃംഖലകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച പകരുന്നു എന്നു പരിശോധിക്കുകയാണിവിടെ. ഇത് എങ്ങനെ സങ്കീര്‍ണ്ണമായ ഒരു ആശയ വിനിമയസംവിധാനമായി പ്രവര്‍ത്തിക്കുന്നു എന്ന് രാമായണ കഥാപശ്ചാത്തലത്തില്‍ ഈ പ്രബന്ധം പര്യവേഷണം ചെയ്യുന്നു.
വിവര കൈമാറ്റ വിശ്വാസ്യത (transport protocol reliability) മാതൃകയാക്കുന്ന താഴെ പറയുന്ന മൂന്ന് പ്രധാനഘട്ടങ്ങളെ ആശ്രയിച്ചിരിക്കുന്നു:
1. അയക്കുന്ന ആളുടെ/സ്വീകരിക്കുന്ന ആളുടെ സ്വത്വം (identity) സ്ഥിരീകരിക്കല്‍ (Verification of sender/receiver identity)
2. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതല്ലാത്ത പാതകളിലൂടെയുള്ള സഞ്ചാരം (Traversing unguided routes)
3. കൈമാറ്റം നടന്നതിനുള്ള തെളിവ് (Receiving proof of delivery/acknowledgement).
ഹനുമാന്റെ ദൗത്യത്തെ നമുക്ക് നേരിട്ട് ആധികാരികമായ ഒരു ഡാറ്റാഗ്രാം ട്രാന്‍സ്മിഷന്‍ മോഡലിലേക്ക് എങ്ങനെ മാപ്പ്ചെയ്യാമെന്നു നോക്കാം:
• രാമന്‍ മുദ്രമോതിരം കൈമാറുമ്പോള്‍, അത് ഒരു ക്രിപ്റ്റോഗ്രാഫിക് ഐഡന്റിറ്റിക്കു സമാനം ആധികാരികത ഉറപ്പാക്കുന്നതാവുന്നു (authentication header).
• നാല് ദിശകളിലേക്കുമുള്ള വാനര തിരച്ചില്‍ സംഘങ്ങള്‍ ശരിയായ സഞ്ചാരപഥം കണ്ടെത്തുന്നതിനായുള്ള ബഹുമാര്‍ഗശൃംഖലാ ബാഹുല്യത്തെ (multipath network flooding) പ്രതിനിധീകരിക്കുന്നു.
• വിശാലവും എന്നാല്‍ മുന്‍കൂര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാത്തതുമായ സമുദ്രതരണം ഉയര്‍ന്ന ലേറ്റന്‍സിയും ഉയര്‍ന്ന അപകടസാധ്യതയുമുള്ള ഒരു ട്രാന്‍സ്മിഷന്‍ ലിങ്കായി പ്രവര്‍ത്തിക്കുന്നു.
• മുദ്രമോതിരത്തോടൊപ്പം രാമന്‍ ഹനുമാനോട് പറഞ്ഞു വിടുന്നരാമനും സീതക്കും മാത്രം അറിയാവുന്ന ഒരു സംഭവം നെറ്റ് വര്‍ക്കിങ്ങിലെ പാസ്സ് കീ എന്ന സാങ്കേതികവിദ്യയുമായി നമുക്കു താരതമ്യപ്പെടുത്താം.
• ഹനുമാന്‍ സീതയെ കണ്ടുമടങ്ങും മീമ്പ് സീതാദേവി തന്റെ ചൂഡാമണി ഹനുമാനു കൈമാറുന്നത് ഡാറ്റാ കൈമാറ്റത്തിലെ അസിമ്മട്രിക് റിവേഴ്സ് അക്നോളജ്മെന്റും (ACK) രാമസന്ദേശം കൃത്യമായി കൈമാറ്റം ചെയ്യപ്പെട്ടു എന്നതിനു തെളിവുമായി മാറുന്നു.
കടല്‍ കടന്നുള്ള ഹനുമല്‍ ദൗത്യം
ഇനി നമുക്ക് കടല്‍ ചാടിക്കടന്നുള്ള ഹനുമാന്റെ ദൗത്യം പരിഗണിക്കാം.
ഇന്നത്തെ ഡാറ്റ ട്രാന്‍സ്മിഷന്‍ അന്നത്തെ സാഹചര്യത്തില്‍ ഹനുമാന്റെ സഞ്ചാരപഥം) മുന്‍കൂട്ടി കാണാന്‍ കഴിയാത്ത നിരവധി തടസ്സങ്ങളെ നേരിടുന്നു. സൂരസ, സിംഹിക തുടങ്ങിയ ഹനുമാന്റെ പാതയിലെ തടസങ്ങള്‍, പാക്കറ്റ് പരിധികള്‍, ഘടനാപരമായസമഗ്രത (structural integrity), ഫ്ലോ ഓതറൈസേഷന്‍ എന്നിവ പരിശോധിച്ചുകൊണ്ട് സ്റ്റേറ്റ്ഫുള്‍ ഫയര്‍വാള്‍ ഇന്‍സ്പെക്ഷന്‍ ചെക്ക് പോസ്റ്റിനു തുല്യമായി പ്രവര്‍ത്തിക്കുന്നു.
ഒരു ഡാറ്റ പാക്കറ്റിന്റെ പ്രവാഹം സമ്പൂര്‍ണമാകുന്നതിനിടയില്‍ നാലു ഘട്ടങ്ങള്‍ പിന്നിട്ടിരിക്കും.
• പാക്കറ്റ് ജനറേഷന്‍ (Packet Generation) ആണ് ആദ്യത്തേത്. രാമന്‍ ഹനുമാനെ സീതാന്വേഷണത്തിനു നിയോഗിക്കുമ്പോള്‍ ആധുനിക രീതിയിലുള്ള ട്രാന്‍സ്മിഷന്‍ ആരംഭിക്കുന്നു.
• മള്‍ട്ടിപാത്ത് റൂട്ടിംഗ് (Multipath Routing): വാനരസേനയേ നാലു ദിക്കിലേക്കും നിയോഗിക്കുന്നതിലൂടെ നടത്തുന്നത് മള്‍ട്ടിപാത്ത് റൂട്ടിങ്ങിന് സമാനമായ പ്രവര്‍ത്തനമാണ്.
• ഫയര്‍വാള്‍ ഇന്‍ഗ്രെസ് (Firewall ingress): ഹനുമാന്റെ ബലവേഗശേഷികള്‍ പരിശോധിക്കുന്ന സുരസയും സിംഹികയും ഡാറ്റ ട്രാന്‍സ്മിഷനിലെ ഫയര്‍വാള്‍ ഇന്‍ഗ്രെസും ഫ്ലോ ഓതറൈസേഷനും തുല്യമായ രീതിയിലുള്ള പരിശോധനയാണ് നടത്തുന്നതെന്ന് കാണാം.
• എസികെ (ACK) വെരിഫിക്കേഷന്‍: ഹനുമാന്‍ സീതയില്‍ നിന്നു ചൂഡാമണി കൈപ്പറ്റുന്നതോടെ ദൗത്യം വിജയകരമായതായി (സക്‌സസ്ഫുള്‍ പാക്കറ്റ് ഡെലിവറി) സ്ഥിരീകരിക്കപ്പെടുന്നു.
ലങ്കയോട് ഹനുമാന്‍ അടുക്കുന്നത്, ഒരു സുരക്ഷിത നെറ്റ് വര്‍ക്ക് എന്റര്‍പ്രൈസിലേക്ക് പ്രവേശിക്കുന്നതിനു തുല്യമാണ്. ലങ്കാശ്രീയെ തോല്‍പ്പിച്ചു ഹനുമാന്‍ ലങ്കയിലേക്ക് കടക്കുന്നത് ആക്സസ് ക്രെഡന്‍ഷ്യലുകളെ വെല്ലുവിളിക്കുന്ന ഒരു എഡ്ജ് ഫയര്‍വാള്‍ പെനട്രേഷനായി (edge firewall penetration) കണക്കാക്കാം. ലങ്കാ നഗരത്തിനുള്ളിലെ അശോകവാടിക കര്‍ശനമായ സീറോ-ട്രസ്റ്റ് ആര്‍ക്കിടെക്ചര്‍ നടപ്പിലാക്കപ്പെട്ട ഒരു ഹൈ-സെക്യൂരിറ്റി ഡിമിലിറ്ററൈസ്ഡ് സോണ്‍ (DMZ) ആയാണ് അക്കാലം പ്രവര്‍ത്തിച്ചതെന്നു കരുതാം. അവിടേക്ക് സുരക്ഷാ പരിശോധനയില്ലാതെ ആര്‍ക്കും (ഒന്നിനും) പ്രവേശനം അനുവദിക്കില്ല.
സമ്പൂര്‍ണ്ണ പ്രോട്ടോക്കോള്‍ ക്ലോഷര്‍ ഉറപ്പാക്കുന്ന ഈ ദൗത്യം നിര്‍ണ്ണായകമായ സെവന്‍ സ്റ്റേറ്റ് എഫ്എസ്എം ആയി കൃത്യമായി യോജിക്കുന്നു. ഇനിഷ്യലൈസേഷന്‍, മള്‍ട്ടിപാത്ത് ഫ്ലഡ്ഡിംഗ് എന്നിവയില്‍ തുടങ്ങി, ഓഷ്യന്‍ട്രാവേഴ്സല്‍, ഫയര്‍വാള്‍ഇന്‍ഗ്രെസ്, ടോക്കന്‍ ഓതന്റിക്കേഷന്‍, ഡെലിവറി ആന്‍ഡ് അക്നോളജ്മെന്റ് എന്നിവയിലൂടെ ഈ പ്രക്രിയ കടന്നുപോകുന്നു. ഓരോ സ്റ്റേറ്റ് ട്രാന്‍സിഷനിലും എറര്‍-ഹാന്‍ഡ്ലിംഗ്, ഫാള്‍ബാക്ക് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സീതാന്വേഷണത്തിലും തുടര്‍ന്നുള്ള സമുദ്രതരണവും യുദ്ധവുമടക്കമുള്ള കാര്യങ്ങളില്‍ തന്ത്രപരമായ തെറ്റുകളെ അതിജീവിക്കാന്‍ കഴിയുന്ന (fault-tolerant) റൂട്ടിങ് മോഡലുകളെപ്പോലെ ആണ് ശ്രീരാമ ദൗത്യസംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് തെളിയിക്കുന്നു.
ഇതിഹാസത്തിന്റെ ഈവിധമുള്ള വിലയിരുത്തലും ഉള്‍ക്കാഴ്ചകളും ആധുനിക നെറ്റ്വര്‍ക്കിങ് മാതൃകകളുമായി ഈ ദൗത്യങ്ങള്‍ എങ്ങനെ അത്ഭുതകരമായ സമാനത പുലര്‍ത്തുന്നു എന്ന് വ്യക്തമാക്കുന്നു.
• ഫാള്‍ട്ട്ടോളറന്‍സ് (Fault Tolerance): നാല് ദിശകളിലേക്കും അന്വേഷണസംഘങ്ങളെ സമാന്തരമായി നിയോഗിക്കല്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രാവേളയില്‍ ഒരൊറ്റ പരാജയബിന്ദു പോലുമില്ലെന്ന് (single point of failure) അക്കാലത്ത് എങ്ങനെ ഉറപ്പാക്കപ്പെട്ടന്ന് ഈ ഇതിഹാസ കഥാഭാഗം വ്യക്തമായി വിശദീകരിക്കുന്നു.
• ഓതന്റിക്കേഷന്‍ (Authentication): ടോക്കണ്‍ പരിശോധയിലൂടെ സ്പൂഫിംഗ് തടയുകയും ഡാറ്റ ഡീക്രിപ്റ്റ് ചെയ്യുന്നതിനു മുമ്പ് അത് സ്വീകരിക്കുന്നയാളുടെ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നു.
• നോണ്‍-റിപ്യൂഡിയേഷന്‍ (Non-Repudiation): ചൂഡാമണിപോലുള്ള അതുല്യമായ ഭൗതികവസ്തുക്കള്‍ വ്യാജവ്യക്തിയുടെ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരിക്കാനും വ്യാജ അവകാശവാദങ്ങള്‍ ഒഴിവാക്കുകയും സമ്പൂര്‍ണ്ണ എന്‍ഡ്-ടു-എന്‍ഡ് ഉത്തരവാദിത്തം അക്കാലത്തും ഉറപ്പുനല്‍കപ്പെട്ടത് എങ്ങനെയെന്നും ഇതു വ്യക്തമാക്കുന്നു.
ഭാരതീയ ജ്ഞാനപാരമ്പര്യങ്ങളെ കമ്പ്യൂട്ടര്‍ സയന്‍സ് മോഡലുകളുമായി സംയോജിപ്പിക്കുന്ന സാങ്കേതിക എന്‍ജിനീയറിങ് പഠനശാഖകളില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും നമ്മുടെ സംസ്‌കാരത്തില്‍ വേരൂന്നിയതും വളരെ എളുപ്പത്തില്‍ പഠിതാക്കളുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതുമായ ഒരു പഠനവഴി പ്രദാനം ചെയ്യാമെന്നുമുള്ള ഒരു പരിശോധനയാണ് ഇത്തരം ഒരു വേറിട്ട ചിന്തയിലേക്കു ഞങ്ങളെ എത്തിച്ചത്. ഞങ്ങളുടെ ഭാവി ഗവേഷണങ്ങളില്‍ പ്രകൃതിഭാഷാ പ്രോസസിങ് (NLP) ഉപയോഗിച്ച് സൈനിക ഡിസ്പാച്ച് ലോഗുകളുടെ അല്‍ഗോരിതമിക് ടെക്സ്റ്റ് മൈനിങ് നടത്തുക, പൗരാണിക ദൂതന്‍മാരുടെ തന്ത്രങ്ങളില്‍ നിന്ന് ഓട്ടോമേറ്റഡ് എടങ സിമുലേഷനുകള്‍ നിര്‍മ്മിക്കുക, കൂടാതെ പൈലറ്റ് അണ്ടര്‍ഗ്രാജ്വേറ്റ് മൊഡ്യൂളുകള്‍ രൂപകല്‍പ്പന ചെയ്യുക എന്നിവയെല്ലാം ഉള്‍പ്പെടുത്താനും ലക്ഷ്യമിടുന്നു.
(കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമായണ കോണ്‍ക്ലേവില്‍ അവതരിപ്പിച്ച ഇംഗ്ലീഷ് പ്രബന്ധത്തിന്റെ മലയാള പരിഭാഷ).