India

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : ഹിന്ദുമതമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി. രാജ്യത്തിന് ഭീഷണിയാകുന്നത് കമ്മ്യൂണിസമല്ലെന്നും ഹിന്ദു വലതുപക്ഷ നിലപാടാണെന്നുമാണ് ഹമീദ് അൻസാരിയുടെ പ്രസ്താവന. ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിൽ “റിമംബറിംഗ് എ പോളിമാത്ത്: ദി ലൈഫ് ആൻഡ് ടൈംസ് ഓഫ് അബ്ദുൾ ഗഫൂർ നൂറാനി” എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നന്നായി ഓർത്തുവെക്കുക, ഇന്ത്യയ്‌ക്ക് ഭീഷണിയാകാൻ പോകുന്നത് കമ്മ്യൂണിസമല്ല, മറിച്ച് ഹിന്ദു വലതുപക്ഷ വർഗീയതയാണ്’ എന്ന് ജവഹർലാൽ നെഹ്രു പറഞ്ഞിട്ടുണ്ടെന്നും ഹമീദ് അൻസാരി പറഞ്ഞു. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ തന്നെ അവരുടെ സ്വന്തം മാതൃരാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് ചിത്രീകരിച്ചുകൊണ്ടാണ് ഹമീദ് അൻസാരിയുടെ പ്രസ്താവന.

വൈസ് പ്രസിഡന്റായിരിക്കെ മുക്താർ അൻസാരിയെ സഹായിച്ചെന്ന ആരോപണം ഹമീദ് അൻസാരിയ്‌ക്കെതിരെ ഉയർന്നിരുന്നു. ഇരുവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും വ്യക്തമായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ചാരവൃത്തി നടത്തിയെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ നുസ്‌റത്ത് മിർസ, അൻസാരിയെ അഞ്ച് തവണ കണ്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങളേക്കാൾ ഇസ്‌ലാമിസത്തോടാണ് അൻസാരിക്ക് താൽപ്പര്യമെന്നും ചായ്‌വെന്നും വിവിധ രഹസ്യാന്വേഷണ ഏജൻസികൾ ഇന്ത്യൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി അംബാസഡർ ദീപക് വോഹ്‌റയും വെളിപ്പെടുത്തിയിരുന്നു.

Recent Posts