Kerala

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നഗോയ ഏഷ്യന്‍ ഗെയിംസ് വേദിയിലെ പ്രദര്‍ശനത്തില്‍ കേരളത്തിന്റെ കായിക പാരമ്പര്യം ചിത്രീകരിച്ച പെയിന്റിങ്ങും. മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി എസ്. ജ്യോതിക വരച്ച ചിത്രമാണ് ഏഷ്യന്‍ ഗെയിംസിന്റെ പ്രധാന മീഡിയ സെന്ററിനു പുറത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഗെയിംസിന്റെ പ്രചരണാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ നടത്തിയ ഫണ്‍ റണ്ണിന്റെ ഭാഗമായി പെയിന്റിങ് മത്സരവും നടത്തിയിരുന്നു. തിരുവനന്തപുരത്ത് കേരള ഒളിമ്പിക്‌സ് അസോസിയേഷനാണ് ഫണ്‍ റണ്‍ നടത്തിയത്. കായികം, ഐക്യം, സമാധാനം എന്ന ആശയത്തില്‍ നടത്തിയ പെയിന്റിങ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ജ്യോതിക ഒന്നാം സ്ഥാനം നേടിയത്.

യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 450ല്‍ അധികം പേര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മൂന്ന് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയ ചിത്രങ്ങള്‍ ഒളിമ്പിക്‌സ് കമ്മറ്റിയുടെ ശേഖരത്തിലേക്ക് ചേര്‍ക്കുകയും ചെയ്തു. ഈ ചിത്രങ്ങളാണ് ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

 

Recent Posts