Categories: Kerala

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരനാണെന്നും ചാനലിന്റെ മറവിൽ മലയാളികളെ മുഴുവൻ വിഡ്ഢികളാക്കുകയാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

എസ്.എൻ.ഡി.പി യോഗം മുഖമാസികയായ ‘യോഗനാദ’ത്തിലെ ലേഖനത്തിലാണ് ആന്റോ അഗസ്റ്റിനെതിരെയും എൽ.ഡി.എഫ് സർക്കാരിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുന്നത്. അബ്കാരി കേസിൽ ആന്റോ അഗസ്റ്റിനെതിരെ ശക്തമായ നിയമനടപടിയെടുത്ത യു.ഡി.എഫ് സർക്കാരിനെയും പൊലീസിനെയും അദ്ദേഹം ലേഖനത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തു.

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ പേരിൽ മലയാളികളെ കബളിപ്പിച്ച് നടത്തുന്ന അധമ മാധ്യമപ്രവർത്തനത്തിനുള്ള താക്കീതാണ് ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്. ലയണൽ മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പുകൾക്ക് ഇടത് സർക്കാർ കൂട്ടുനിന്നുവെന്നും അദ്ദേഹം ലേഖനത്തിൽ ആരോപിക്കുന്നു. തട്ടിപ്പുകാരും പലിശരാജാക്കന്മാരും ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന പേരിൽ കോടികളുടെ സാമ്പത്തിക വെട്ടിപ്പാണ് ഇവർ നടത്തിയത്.

കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്‌ട്ര സ്റ്റേഡിയം നവീകരിക്കാനെന്ന പേരിൽ കോടികൾ മുടക്കുകയും സംസ്ഥാന സ്പോർട്സ് വകുപ്പിനെയും അന്നത്തെ മന്ത്രിയെയും ദുരുപയോഗംചെയ്ത് പൊതുജനങ്ങളെ അക്ഷരാർത്ഥത്തിൽ വിഡ്ഢികളാക്കുകയുമാണ് ഇവർ ചെയ്തത്. ക്രിമിനലുകളും മാധ്യമങ്ങൾ തുടങ്ങി മാന്യന്മാരാകാൻ ശ്രമിച്ചതിന്റെ പരിണതഫലമാണ് നിലവിൽ കേരളം കാണുന്നത് . മാധ്യമ മുതലാളിമാരായാൽ അതിന്റെ തണലിൽ എന്തും ചെയ്യാമെന്നും, ആരെ വേണമെങ്കിലും ബ്ലാക്ക് മെയിൽ ചെയ്യാനാകുമെന്നും ഇത്തരക്കാർ കരുതുന്നു.

ചാനൽ ഓഫീസിലെ റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം തകർന്നുവെന്ന വാദങ്ങളെ വെള്ളാപ്പള്ളി ശക്തമായി എതിർത്തു. മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ലെന്നും അത്തരം തട്ടിപ്പുകാർക്കെതിരെ പോലീസ് നടപടിയെടുക്കുമ്പോൾ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ വിലാപിക്കുന്നത് കുറ്റവാളികളെ വെള്ളപൂശുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

 

Recent Posts