Kerala

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : വീട്ടിൽ മദ്യം സൂക്ഷിച്ച സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘വിദേശ താരത്തെയല്ല, താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്. അതിന് ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ?’ എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ആന്റോ അഗസ്റ്റിന്റെ വഴവറ്റയിലെ വീട്ടിൽ നിന്നും 43 ലീറ്റർ വിദേശമദ്യവും 22 ലീറ്റർ വൈനുമാണ് പിടിച്ചെടുത്തത്. നിയമപ്രകാരം സൂക്ഷിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലിയ അളവിലുള്ള മദ്യമാണ് കണ്ടെത്തിയത്. മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മദ്യം കണ്ടെത്തിയത്.

 

Recent Posts