Kerala

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: നാടൻ മത്സ്യബന്ധന രീതികളെക്കുറിച്ചുള്ള വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ തംബുരു (36)യെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘തംബുരു ക്വീൻഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവർ ശ്രദ്ധ നേടിയത്. നാടൻ രീതികളിലുള്ള മീൻപിടിത്തവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായിരുന്നു തംബുരുവിന്റെ വ്ലോഗുകളിലെ പ്രധാന ഉള്ളടക്കം.

സാമൂഹിക മാധ്യമങ്ങളിലും ഇവരുടെ വീഡിയോകള്‍ക്ക് ശ്രദ്ധ ലഭിച്ചിരുന്നു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിവാഹമോചിതയായ തംബുരു 13കാരിയായ മകളോടൊപ്പമാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ സ്കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് വൈക്കം പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു.

 

Recent Posts