India

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കത്ത: ബംഗാളിലെ ജുന്‍പുട്ടില്‍ ഡിആര്‍ഡിഒയുടെ ദീര്‍ഘകാലമായി മുടങ്ങിയ മിസൈല്‍ പരീക്ഷണകേന്ദ്ര പദ്ധതി വീണ്ടും സജീവമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഡിആര്‍ഡിഒ്ക്ക് മറുപടി നല്‍കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.

ഒഡീഷയിലെ ചാന്ദിപൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന്റെ അധിക പ്രവര്‍ത്തനമേഖലയായാണ് ജുന്‍പുട്ട് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും ചാന്ദിപൂര്‍ കേന്ദ്രത്തിലെ സമ്മര്‍ദം കുറയ്‌ക്കാനും പുതിയ കേന്ദ്രം സഹായിക്കും. കേന്ദ്ര പ്രതിരോധ മന്ത്രാലയം 2024ല്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍, ജുന്‍പുട്ടിലെ നിര്‍ദിഷ്ട കേന്ദ്രം വളരെ പ്രധാനപ്പെട്ട മിസൈലുകളുടെ പരീക്ഷണത്തിന് ഉപയോഗപ്രദമാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏത് പ്രത്യേക മിസൈല്‍ സംവിധാനങ്ങളാണ് ഇവിടെ പരീക്ഷിക്കുക എന്നത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഭൂമി ഏറ്റെടുക്കലും റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്നാണ് പദ്ധതി പിന്നീട് തടസപ്പെട്ടത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും ഡിആര്‍ഡിഒയും തമ്മിലുള്ള ഏകോപനമാണ് പദ്ധതിയുടെ അടുത്ത ഘട്ടം നിര്‍ണയിക്കുക.

Recent Posts