
നാൽപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാക്കന്മാരായി വാഴുകയാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവർക്കും ഒപ്പം വന്നവരിൽ ചിലർ അഭിനയം വിട്ട് പോവുകയോ മറ്റ് ചിലർ സൈഡ് റോളുകളിലേക്ക് ഒതുക്കപ്പെടുകയോ ഒക്കെ ചെയ്തിട്ടും ഇരുവരുടേയും സിംഹാസനങ്ങൾക്ക് ഒരു അനക്കം പോലും സംഭവിച്ചിട്ടില്ല . ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവം ഓർത്തെടുത്ത് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
‘ മകളായി അഭിനയിച്ച നടി അഞ്ജുവിനൊപ്പം നായകനായും മമ്മൂട്ടി അഭിനയിച്ചിരുന്നു. ഒരിക്കൽ സെൻട്രൽ ജയിലിൽ വെച്ച് മമ്മൂക്കയെ ഞാൻ ഇന്റർവ്യു ചെയ്തിരുന്നു. ഞാൻ ഇതുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിച്ചതിന് മമ്മൂക്ക എന്ന ചീത്ത വിളിച്ചു. നിങ്ങളുടെ മകളായി അഭിനയിച്ച പെൺകുട്ടി ഭാര്യയായി നിങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ നിങ്ങൾക്ക് നാണം തോന്നിയില്ലേ എന്നാണ് ഞാൻ മമ്മൂക്കയോട് ചോദിച്ചത്.
സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ. അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു. ബാലു മഹേന്ദ്രയുടെ ഓളങ്ങളിൽ അഭിനയിച്ചശേഷം അക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു ബേബി അഞ്ജു.
ഓളങ്ങളിൽ ആൺകുട്ടിയായിട്ടാണ് അഞ്ജു അഭിനയിച്ചത്. മാധവിക്കുട്ടി എഴുതിയ രുഗ്മിണിക്ക് ഒരു പാവക്കുട്ടി എന്ന കഥയിൽ നിന്നും രൂപം കൊണ്ട കെപി കുമാരന്റെ രുഗ്മിണി എന്നൊരു സിനിമയുണ്ട്. നല്ല സിനിമയാണ്. രണ്ടാനച്ഛനാൽ ബലാത്സംഗത്തിന് ഇരയാകുന്ന ഹതഭാഗ്യയായ രുഗ്മിണിയായി ആ സിനിമയിൽ അഭിനയിച്ചതും അഞ്ജുവായിരുന്നു
1988ലെ മികച്ച സംവിധായകനായി ആ സിനിമയിലൂടെ കെപി കുമാരനും മികച്ച നായികയായി അഞ്ജുവും മികച്ച കഥാകൃത്തായി മാധവിക്കുട്ടിയും ഈ സിനിമയിലൂടെ സംസ്ഥാന അവാർഡുകൾ നേടി എന്നും അനുഭവം പങ്കിട്ട് ശാന്തിവിള ദിനേശ് പറഞ്ഞു. കിഴക്കന്‍ പത്രോസിലും കൗരവരിലും മാത്രമല്ല നീലഗിരി എന്ന മമ്മൂട്ടി ചിത്രത്തിലും അഞ്ജു ഉണ്ടായിരുന്നു