India

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബാലസോര്‍ (ഒഡീഷ): ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ വനത്തില്‍ അഞ്ച് ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങളെ കണ്ടെത്തി. ഭാരതത്തില്‍ കാണപ്പെടാത്ത ഒറാങ്ങുട്ടാനുകളെ ഭോഗ്രായി മേഖലയിലെ ബദാപായ് ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് കണ്ടെത്തിയത്.

വാര്‍ത്ത പരന്നതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടി. പ്രായം കുറവായതിനാലും ചലനശേഷി കുറവായതിനാലും ഇവയ്‌ക്ക് സ്വന്തമായി ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയില്ല. ഒറാങ്ങുട്ടാനുകള്‍ക്ക് ഏകദേശം ഒരു വയസ് പ്രായം തോന്നിക്കും. ഇവ മൂന്ന് ആണും രണ്ട് പെണ്ണുമാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അഞ്ച് കുഞ്ഞുങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെറ്ററിനറി ഡോക്ടര്‍മാര്‍ ഇവയെ പരിശോധിക്കുന്നു. വിദഗ്ധരുടെ നേതൃത്വത്തില്‍ ഇവയ്‌ക്ക് മരുന്നും ഭക്ഷണവും നല്‍കി.

ഇതിന് പിന്നില്‍ വന്യജീവി കള്ളക്കടത്ത് സംഘമാണെന്നാണ് വനം വകുപ്പിന്റെ സംശയം. ഇവ വന്ന വഴി കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Recent Posts