മലപ്പുറം ; 2029ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എഴുതിവച്ചോളൂവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. അതിനുള്ള പോരാട്ടത്തിനായി പ്രവർത്തകർ നിലകൊള്ളണം. ഇന്ത്യ മുന്നണി ശക്തമായി തിരിച്ചുവരും. 2029 വരെ ഇനി പ്രവർത്തകർക്ക് വിശ്രമമില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപിയെ എല്ലാ മേഖലകളിൽനിന്നും പുറത്താക്കി അധികാരം നേടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് വന്ദേമാതരവും സ്വാതന്ത്ര്യസമരവും രാഷ്‌ട്രീയമല്ല, മറിച്ച് വൈകാരികമായ വിഷയമാണ്. വന്ദേമാതരത്തെ എന്നും പൂർണ്ണമായി ബഹുമാനിക്കുന്നവരാണ് കോൺഗ്രസുകാർ. എഐസിസി ആസ്ഥാനത്തുണ്ടായത് ചില ആശയവിനിമയത്തിന്റെ പ്രശ്നങ്ങൾ മാത്രമാണ്. വന്ദേമാതരത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ട്, അത് വഴിയെ എല്ലാവർക്കും ബോധ്യമാകും,” എന്നും കെ സി വേണുഗോപാൽ പറഞ്ഞു.











