India

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനുകളില്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതിജീവന്‍ സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം വ്യക്്തമാക്കിയത്. ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ വികലാംഗരായി അംഗീകരിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍, ആ നിലയ്‌ക്കുള്ള ഇളവല്ല ഉദ്ദേശിക്കുന്നതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അര്‍ച്ചന പതക് ദവേ പറഞ്ഞു.
മറ്റ് വിഭാഗങ്ങളിലെ വൈകല്യമുള്ളവര്‍ സമാനമായ ഇളവുകള്‍ ആവശ്യപ്പെടാന്‍ ഇടയാക്കുമെന്നതിനാല്‍ വികലാംഗ വിഭാഗം എന്ന നിലയ്‌ക്ക് ആനുകൂല്യം അനുവദിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് ചികില്‍സാര്‍ത്ഥം പലയിടങ്ങളില്‍ യാത്ര ചെയ്യേണ്ടിവരുമെന്നതിനാല്‍ യാത്രാ ഇളവു നല്‍കാന്‍ തയ്യാറാണെന്ന് അര്‍ച്ചന കോടതിയെ അറിയിച്ചു.

Recent Posts