ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. ഇടത് കാലിലെ പരിക്ക് കാരണം ഇനിയും വിശ്രമം വേണ്ടിവരും. ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുടെ രണ്ടാം മത്സരത്തിന് ശേഷം ബുംറ കളിച്ചിട്ടില്ല.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഭാരത ടീമില്‍ ബുംറയെയും ഉല്‍പ്പെടുത്തിയിരുന്നു. ഇതിനായുള്ള ഫിറ്റ്‌നസിനായി ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഒരാഴ്‌ച്ചയായി പരിശീലനത്തിലായിരുന്നു ബുംറ. പരിശോധനയില്‍ ഇടത് കാല്‍മുട്ടിലെ പ്രശ്‌നം പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ല ഇനിയും വിശ്രമം വേണ്ടിവരുമെന്ന് കണ്ടെത്തിയതോടെയാണ് ടെസ്റ്റ് ടീമില്‍ നിന്ന് പിന്മാറുന്നത്.
ഈ മാസം 15ന് ഗാലെയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 23ന് കൊളംബോയില്‍.
ബുംറയുടെ സാധ്യത മങ്ങിയതോടെ പകരക്കാരാകേണ്ടിയിരുന്നത് ഹര്‍ഷിത് റാണയോ നിതീഷ് കുമാര്‍ റെഡ്ഡിയോ ആണ്. ഈ രണ്ട് താരങ്ങളും നേരത്തെ തന്നെ ടീമിലുണ്ടാവില്ലെന്ന് അറിയിച്ചിരുന്നതാണ്. വാഷിങ്ടണ്‍ സുന്ദറും പരിക്കിന്റെ പിടിയിലാണ്.
അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടാന്‍ ഭാരതത്തിന് ശ്രീലങ്കന്‍ പര്യടനത്തിലേതുള്‍പ്പെ ഉള്‍പ്പെടെ ഒമ്പത് ടെസ്റ്റുകളാണുള്ളത്. ഇതില്‍ ഏഴെണ്ണം ജയിച്ചെങ്കില്‍ മാത്രമേ ഫൈനലിലെത്താന്‍ സാധിക്കൂ.
















