
കൊച്ചി: പ്രൗഢഗംഭീരമായ തുടക്കം കുറിക്കാനൊരുങ്ങി സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മൂന്നാം സീസണ്‍. ലീഗിന്റെ ഔദ്യോഗിക മെഗാ ലോഞ്ചിനോടനുബന്ധിച്ച് ഗായകന്‍ സിദ് ശ്രീറാം ആദ്യമായി കൊച്ചിയിലെത്തും. ഭാരതത്തില്‍ ഉടനീളം തരംഗമായി മാറിയ പ്രശസ്ത പിന്നണി ഗായകന്‍ സിദിന്റെ സംഗീത വിരുന്ന് സപ്തംബര്‍ 12ന് വൈകുന്നേരം ആറിന് കൊച്ചിന്‍ ട്രേഡ് സെന്ററിലാണ് നടക്കുക.
ഫുട്‌ബോള്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്ന സമ്പൂര്‍ണ്ണ കായിക-വിനോദാനുഭവം ഉറപ്പുനല്‍കുന്ന ലീഗിന്റെ ഗംഭീര തുടക്കമാണ് സംഗീത നിശയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. ഓരോ മത്സരങ്ങളിലും ഫുട്‌ബോളിന് പുറമെ മറ്റു വിനോദ പരിപാടികളും ഉള്‍പ്പെടുത്തി, എല്ലാവര്ക്കും ഒരുപോലെ ആഘോഷമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഞങ്ങള്‍ ഈ വരുന്ന സീസണ്‍ ഒരുക്കുന്നത്’ സൂപ്പര്‍ ലീഗ് കേരള,ഡയറക്ടറും സി.ഇ.ഒ-യുമായ മാത്യു ജോസഫ് പറഞ്ഞു.