Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌കോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനത്തില്‍ ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണത്തിളക്കം.വനിതകളുടെ 57 കിലോഗ്രാം ഇനത്തില്‍ ജെയ്സ്മിന്‍ ലമ്പോറിയയും 54 കിലോഗ്രാം വിഭാഗത്തില്‍ പ്രീതി പവാറുമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

കാനഡയുടെ സ്‌കാര്‍ലെറ്റ് ഡെല്‍ഗാഡോയുടെ പ്രതിരോധ തന്ത്രങ്ങളെ തകര്‍ത്തുതരിപ്പണമാക്കിയ പവാര്‍ കൃത്യമായ പഞ്ചുകളിലൂടെ 5-0ന് ജയവും സ്വര്‍ണവും ഉറപ്പിക്കുകയായിരുന്നു. വടക്കന്‍ അയര്‍ലന്‍ഡിനെ മിഷേലെ വാല്‍ഷിനെ 5-0ന് കീഴടക്കിയാണ് ജെയ്സ്മിന്‍ ലമ്പോറിയയുടെ സ്വര്‍ണനേട്ടം.

പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജംപില്‍ 16.58 മീറ്റര്‍ ദൂരം ചാടിയ പ്രവീണ്‍ ചിത്രവേല്‍ ഇന്ത്യക്കായി വെള്ളി നേടിയപ്പോള്‍ 16.52 ദൂരം താണ്ടിയ പ്രഭു തിരുമാരന്‍ വെങ്കലും നേടി.രണ്ട് സ്വര്‍ണം കൂടി നേടിയതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഏഴായി. ഏഴ് സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവുമടക്കം 27 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.56 സ്വര്‍ണവും 31 വെള്ളിയും 45 വെങ്കലവുമടക്കം 132 മെഡലുകളുമായി ഓസ്‌ട്രേലിയ ഒന്നാമതാണ്.18 സ്വര്‍ണമടക്കം 82 മെഡലുകളുമായി ഇംഗ്ലണ്ട് ആണ് രണ്ടാമത്. 17 സ്വര്‍ണവുമായി കാനഡ മൂന്നാമതുമാണ്.

 

Recent Posts