
മുംബൈ: അടുത്ത മാസം ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഭാരത ടീമില്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പേസര്‍ ജസ്പ്രീത് ബുംറയും സായ് സുദര്‍ശനും. എന്നാല്‍, ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് കായികക്ഷമത തെളിയിച്ചാല്‍ മാത്രമെ ഇരുവരും ടീമിന്റെ ഭാഗമാകൂ. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ കെ എല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. പരിക്കിന്റെ പിടിയിലായ സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ആദ്യ ടെസ്റ്റിനുള്ള ടീമിലില്ല.
ശ്രീലങ്കന്‍ ‘എ’ ടീമിനെതിരായ ചതുര്‍ദിന മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓഫ് സ്പിന്നര്‍ സാരാന്‍ഷ് ജെയിനാണ് ടീമിലെ പുതുമുഖം. ലങ്ക എയ്‌ക്കെതിരേ 70 റണ്‍സും 6 വിക്കറ്റും നേടി ഉജ്വല പ്രകടനമാണ് സാരാന്‍ഷ് പുറത്തെടുത്തത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 7 വിക്കറ്റുകള്‍ വീഴ്‌ത്തി ശ്രദ്ധേയനായ ഇടംകൈയ്യന്‍ സ്പിന്നര്‍ മാനവ് സുതാര്‍, കുല്‍ദീപ് യാദവ് എന്നിവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഓഗസ്റ്റ് 15 ന് ഗാലെ യില്‍ ആദ്യ ടെസ്റ്റും ഓഗസ്റ്റ് 23 മുതല്‍ കൊളംബോയില്‍ രണ്ടാം ടെസ്റ്റും നടക്കും.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍, ധ്രുവ് ജൂറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍.