കൊച്ചി : പാറ്റാ പാർട്ടിയെ പിന്തുണയ്‌ക്കുന്നവരെ വെല്ലുവിളിച്ച് വ്ലോഗർ ഫസൽ കാരാട്ട് . കൂറാച്ചികളായും, സുഡാപ്പികളായും, ജിഹാദികളായും രാജ്യത്തിനെതിരെ വന്നാൽ നിങ്ങൾക്ക് മുന്നിൽ ഒരടി പതറാതെ താൻ ഉണ്ടാവുമെന്നാണ് ഫസൽ കാരാട്ട് പറയുന്നത് . ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ പരാമർശം.
‘ എൻറെ ഖബറും കുഴിച്ച് കാത്തു നിൽക്കുന്നവരോടാണ്…
നിങ്ങള് കൂറാച്ചികളായും സുഡാപ്പികളായും ജിഹാദികളായും അങ്ങനെ ഏത് കുപ്പായമിട്ട് രാജ്യത്തിനെതിരെ വന്നാലും നിങ്ങൾക്ക് മുന്നിൽ ഒരടി പതറാതെ എന്നാലാവും വിധം ലക്ഷക്കണക്കിന് മലയാളികളിലേക്ക് സത്യം വിളിച്ചുപറഞ്ഞ് ഞാൻ ഇവിടെ തന്നെ ഉണ്ടാവും.
സകല രാജ്യവിരുദ്ധരോടുമാണ് നിങ്ങളുടെ ഭീഷണിപ്പെടുത്തലൊക്കെ നാലായി മടക്കി പോക്കറ്റിൽ അങ്ങ് വെച്ചാൽ മതി.
മഴ പെയ്തിട്ട് നനഞ്ഞിട്ടില്ല പിന്നെയാ മരം പെയ്യുമ്പോൾ! ‘ എന്നാണ് ഫസൽ പറയുന്നത്.











