തിരുവല്ല: പ്ലാസ്റ്റിക് കുപ്പികളു ടെ ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പു നരാരംഭിച്ചതോടെ രണ്ട് ലക്ഷം ബോട്ടില്‍ പുറത്തിറക്കി. വമ്പന്‍ നഷ്ടം മറികടക്കാന്‍ മന്ത്രി നേരിട്ടെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപി പ്പിച്ചത്.
ഒരു ലിറ്റര്‍ ജവാന്‍ മദ്യത്തിന്റെ വില 650 രൂപ യാണ്. പ്രതിദിനം 6.5കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ആദ്യ 2 ദിനത്തെ കണക്കാണിത്. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ വിദേശമദ്യമായ ജവാന്‍ മദ്യ ഉല്‍പാദനം കഴിഞ്ഞ 12നാണ് നിറുത്തിയത്. പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ മദ്യമാണ് ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നത്. നിലവിലുള്ള കരാര്‍പ്രകാരം മദ്യം നിറയ്‌ക്കുന്ന കുപ്പിയും അടപ്പും നല്‍കാന്‍ കരാറു കാര്‍ മടിച്ചതിനെ തുടര്‍ന്നാണ് ജവാന്റെ ഉല്‍പാദനം രണ്ടാഴ്ചയോളം മുടങ്ങിയത്.
പശ്ചിമേഷ്യയിലെ യുദ്ധംകാരണം മദ്യം നിറയ്‌ക്കുന്ന പ്ലാസ്റ്റിക് കുപ്പിക്കും അടപ്പിനും ഗണ്യമായി വില വര്‍ദ്ധിച്ചിരുന്നു. കുപ്പിയും അലുമിനിയം അടപ്പും ഇവിടേക്ക് വിതരണം ചെയ്തിരുന്നത് സ്വകാര്യ ഏജന്‍സിയാണ്. കുപ്പിക്കും അടപ്പിനും കൂടുതല്‍ വില നല്‍കിയെങ്കിലേ വിതരണം നടത്താന്‍ കഴിയൂയെന്നായിരുന്നു ഏജന്‍സികളുടെ നിലപാട്. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ കൂടുതല്‍ വില നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന നിലപാട് മാനേജ്‌മെന്റ് സ്വീകരിച്ചതോടെയാണ് മദ്യ ഉല്‍പ്പാദനവും വിതരണവും പ്രതിസന്ധിയിലായത്.
ഒരു ലിറ്ററിന്റെ കുപ്പിയാണ് ഇവിടേക്ക് വേണ്ടത്. ഓരോ ദിവസവും ഒരുലക്ഷം ലിറ്റര്‍ മദ്യം ഉല്‍പാദിപ്പിക്കുന്നതിനാല്‍ ഒരുലക്ഷം കുപ്പികളും വേണം. ഒരു ലിറ്റര്‍ കുപ്പിയുടെ വിതരണത്തിലുള്ള എജന്‍സിയുമായി 2027ഏപ്രില്‍ വരെ കരാറുണ്ട്. പുതിയ കരാറിനായി ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് സര്‍ക്കാരിനെ സമീപി ച്ചതും പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങി. ഉല്‍പ്പാദനം നിലച്ചത് 12 ദിവസം.
















