Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തലസ്ഥാനത്തെ സിപിഎം ഫാസിസം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 27, 2026, 09:36 am IST
in Editorial

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ ആക്രമണം നടത്തി മേയര്‍ വി.വി. രാജേഷിനെയും ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥിനെയും അടക്കം ഗുരുതരമായി പരിക്കേല്‍പ്പിച്ച സിപിഎം കൗണ്‍സിലര്‍മാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും നടപടി അങ്ങേയറ്റം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. പോലീസിന്റെ ഒത്താശയോടെ നടന്ന ആസൂത്രിതമായ ഈ ആക്രമണത്തില്‍ നിരവധി ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റു. മേയറെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന ആക്രോശവുമായി കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബുവിന്റെ നേതൃത്വത്തിലാണ് സിപിഎം കൗണ്‍സിലര്‍മാര്‍ അഴിഞ്ഞാടിയത്. ആക്രമണത്തില്‍ മേയര്‍ വി.വി. രാജേഷിന്റെ കാലിനാണ് പരിക്കേറ്റത്. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഛര്‍ദ്ദിക്കുകയും തലകറങ്ങിവീഴുകയും ചെയ്തു.

കള്ളക്കേസില്‍ പെടുത്തിരിക്കുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍ രാജി വയ്‌ക്കണമെന്ന ആവശ്യവുമായാണ് സിപിഎം കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫീസ് ഉപരോധിച്ചത്. എന്നാല്‍ ഇത് ഒരു മറ മാത്രമായിരുന്നു. ഗുരുതരമായ സാമ്പത്തിക കുറ്റം ആരോപിക്കപ്പെടുന്ന കേസില്‍ മകള്‍ വീണയെ പിണറായി വിജയന്റെ വീട്ടില്‍ ചോദ്യം ചെയ്യാന്‍ എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ പൊലീസിന്റെ ഒത്താശയോടെയും സിപിഎം നേതാക്കളുടെ പ്രേരണയോടെയും പാര്‍ട്ടി ഗുണ്ടകള്‍ ആക്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് മേയറുടെ ഓഫീസിനു നേരെയും ഉണ്ടായിരിക്കുന്നത്. രണ്ട് സംഭവങ്ങളിലും പൊലീസ് സിപിഎം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. ബിജെപി എംഎല്‍എ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടിയപോലെ വനിതാ കൗണ്‍സിലര്‍മാരെയടക്കം കയ്യേറ്റം ചെയ്തത് രാഷ്‌ട്രീയ എതിരാളികളെ കായികമായി നേരിടുന്ന കണ്ണൂര്‍ ശൈലിയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് സിപിഎമ്മിന് ഒപ്പമായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസിന്റെ ഗുരുതരമായ കൃത്യവിലോപത്തെ ന്യായീകരിക്കുകയാണല്ലോ ചെയ്തത്. രാജ്യത്തിനെതിരായ കേസാണിതെന്ന് കോടതി പറയുകയുണ്ടായി. ഈ കേസിലെ സിപിഎമ്മുകാരനായ മുഖ്യപ്രതിക്ക് സര്‍ക്കാര്‍ അഭിഭാഷകയുടെ ഒത്താശയോടെ ജാമ്യം ലഭിച്ചിരിക്കുകയാണ്. ഇതേ സമീപനമാണ് മേയറുടെ ഓഫീസ് ആക്രമിച്ച സംഭവത്തിലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭയില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം എതിര്‍ക്കുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയാണ്. നിയമസഭയ്‌ക്കു പുറത്ത് ബിജെപിക്കെതിരെ നിയമവിരുദ്ധമായി പോലും ഇക്കൂട്ടര്‍ ഒന്നിക്കുകയാണ്. രാഷ്‌ട്രീയ തത്വദീക്ഷ ഇവരെ തൊട്ടുതീണ്ടിയിട്ടില്ല. ‘ഇന്‍ഡി’ മുന്നണിയിലെ ഘടകകക്ഷികളായാണ് ഇവര്‍ പെരുമാറുന്നത്.

മൂന്നര പതിറ്റാണ്ടു കാലം പാര്‍ട്ടി സങ്കേതം പോലെ കയ്യടക്കി വച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൈവിട്ടു പോയതാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നത്. കോര്‍പ്പറേഷന്‍ ഭരണത്തില്‍ കോണ്‍ഗ്രസ്സാണ് വന്നിരുന്നതെങ്കില്‍ സിപിഎമ്മിന് യാതൊരു പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. കാരണം സിപിഎമ്മുകാരുടെ അഴിമതിക്ക് നേരെ കോണ്‍ഗ്രസ് കണ്ണടയ്‌ക്കും. അധികാരം ദുരുപയോഗം ചെയ്ത് മുന്‍കാലത്ത് കോര്‍പ്പറേഷനില്‍ തങ്ങള്‍ നടത്തിയ അഴിമതികള്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം പുറത്തുകൊണ്ടുവരുന്നതാണ് സിപിഎമ്മിന്റെ പ്രശ്‌നം.

ബിജെപിയുടെ ഭരണം അട്ടിമറിക്കാനുള്ള എല്ലാ കുത്സിത നീക്കങ്ങളും സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണം. ജനങ്ങളെ വിശ്വാസത്തിലെടുത്തു രാഷ്‌ട്രീയമായും നിയമപരമായും ഇതിനെ നേരിടുകയാണ് ബിജെപിക്ക് ചെയ്യാനുള്ളത്.

 

Tags: Mayor V V RajeshDeputy Mayor G.S. AshanathCPM fascism in Trivandrum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം
Kerala

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

Thiruvananthapuram

തിരുവനന്തപുരത്തിന്റെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും: മേയര്‍ വി.വി. രാജേഷ്

ജന്മഭൂമി പ്രസിദ്ധീകരിച്ച വിഷന്‍ അനന്തപുരി നിര്‍ദേശങ്ങള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിന് നല്‍കി പ്രകാശനം ചെയ്യുന്നു. കെ.ബി.ശ്രീകുമാര്‍, പി.ഗീരീഷ്, കരമന ജയന്‍, ഡോ.സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, കെ.സോമന്‍, ടി.ജയചന്ദ്രന്‍ സമീപം
Kerala

ജന്മഭൂമി മുന്നോട്ട് വച്ച ആശയം; 200 കോടി കേന്ദ്രത്തില്‍ നിന്ന് നഗരസഭയ്‌ക്ക് ലഭിക്കുമെന്ന് മേയര്‍ വി.വി.രാജേഷ്

പുതിയ വാര്‍ത്തകള്‍

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.