Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

രാമചന്ദ്രന്‍ പാണ്ടിക്കാട് by രാമചന്ദ്രന്‍ പാണ്ടിക്കാട്
Jun 21, 2026, 11:40 am IST
in Varadyam, Entertainment
അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

കൊച്ചി: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബ്രിട്ടീഷ് സ്വതന്ത്ര സംഘടനയായ ബാഫ്റ്റയുടെ (ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ്) ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ ഫിലിം വിഭാഗത്തിലെ ലോംഗ് ലിസ്റ്റില്‍ ആദ്യമായി ഇന്ത്യന്‍ സിനിമ ഇടം നേടി. ചലച്ചിത്രം, ടെലിവിഷന്‍, ഡിജിറ്റല്‍ ഗെയിമുകള്‍ എന്നിവയിലെ മികച്ച സൃഷ്ടികളെയും കലാകാരന്മാരെയും കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും, ഈ മേഖലകളില്‍ വളര്‍ന്നു വരുന്ന പുതിയ പ്രതിഭകള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ബാഫ്റ്റയുടെ ലക്ഷ്യം.

ഓസ്‌കാര്‍ അവാര്‍ഡുകള്‍ കഴിഞ്ഞാല്‍ ചലച്ചിത്ര ലോകം ഏറ്റവും ആദരവോടെ നോക്കിക്കാണുന്ന ഒന്നാണ് ബാഫ്റ്റ അവാര്‍ഡ്.

സിനിമയ്‌ക്ക് പുറമെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കും, വീഡിയോ ഗെയിമുകള്‍ക്കുമായി പ്രത്യേക അവാര്‍ഡ് ചടങ്ങുകള്‍ ഇവര്‍ നടത്താറുണ്ട്.

ബാഫ്റ്റയുടെ ചരിത്രത്തിലാദ്യമായാണ് മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഒരു ഇന്ത്യന്‍ ടീമിന്റെ സൃഷ്ടി ലോംഗ് ലിസ്റ്റില്‍ ഇടം നേടിയത്. ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നും ലോംഗ് ലിസ്റ്റ് ചെയ്യുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ വര്‍ഷത്തെ ലോംഗ്ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി) അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോജക്റ്റുകള്‍ ആദ്യമായി ഇടംപിടിച്ചിട്ടുണ്ട്.
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയലോഗ് ഫിലിം ആയ ‘വിയ്യൂരിന്റെ നാഥന്‍’ (Lord of Viyyur) ആണ് ബാഫ്റ്റ സ്റ്റുഡന്റ് അവാര്‍ഡുകളുടെ ലൈവ് ആക്ഷന്‍ വിഭാഗത്തില്‍ ലോംഗ്ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമായി വെറും 12 സിനിമകള്‍ മാത്രമാണ് ഈ കാറ്റഗറിയില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ട ഒരേയൊരു നോമിനേഷന്‍ ഇതാണെന്നത് ഇതിന്റെ മാറ്റുകൂട്ടുന്നു. (മറ്റൊരു എന്‍ട്രി ഇമ്മേഴ്സീവ്/ഗെയിംസ് വിഭാഗത്തില്‍ ചകഉയില്‍ നിന്നുള്ളതാണ്.)

ഫിലിം വിംഗ് 2022 ബാച്ചില്‍ നിന്നുള്ള അമല്‍ പി.വി. സംവിധാനം ചെയ്ത ഡയലോഗ് ഫിലിം ‘വിയ്യൂരിന്റെ നാഥന്‍’ 2026-ലെ ബാഫ്റ്റ സ്റ്റുഡന്റ് അവാര്‍ഡുകള്‍ക്കായി ലോംഗ്ലിസ്റ്റ് ചെയ്യപ്പെട്ടത് എഫ്ടിഐഐയുടെ ആദ്യത്തെ നേട്ടമാണ്. എഫ്ടിഐഐ മൂന്നാം സെമസ്റ്റര്‍ കോര്‍ഡിനേറ്റഡ് എക്‌സര്‍സൈസിന്റെ ഭാഗമായാണ് ഈ ചിത്രം ഒരുക്കിയത്.

അമല്‍ പി.വി ആണ് ഈ സിനിമയുടെ സംവിധാനവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. മുഹമ്മദ് അസ്ലം (ഛായാഗ്രഹണം), തഥാഗത് യാദവ് (എഡിറ്റിംഗ്), ആലിയ റാബിയ അസീസ് (ആര്‍ട്ട് ഡയറക്ടര്‍), കെ. ജയസൂര്യ സുരേഷ് (സൗണ്ട് ഡിസൈനര്‍) എന്നിവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള തഥാഗത് യാദവ് ഒഴികെ ബാക്കി എല്ലാവരും കേരളത്തില്‍ നിന്നുള്ളവരാണ്. അമല്‍ പി.വി. മലപ്പുറം മേലാറ്റൂരില്‍ നിന്നും, ആലിയയും അസ്ലമും കോട്ടയത്ത് നിന്നും, ജയസൂര്യ കാസര്‍ഗോഡ് നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ്.

ഇഎല്‍എഫ് കോസ്‌മെറ്റിക്‌സുമായി ചേര്‍ന്നുള്ള 2026-ലെ ബാഫ്റ്റ സ്റ്റുഡന്റ് അവാര്‍ഡുകള്‍ക്കായുള്ള 44 പ്രോജക്റ്റുകളുടെ ലോംഗ്ലിസ്റ്റ് 2026 ജൂണ്‍ നാലിനാണ് പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള അറുനൂറിലധികം സര്‍വ്വകലാശാലകളില്‍ നിന്ന് ഫിലിം, ഗെയിംസ്, ഇമ്മേഴ്സീവ് വിഭാഗങ്ങളിലായി എന്‍ട്രികള്‍ ലഭിച്ചിരുന്നു. മുന്നൂറിലധികം ആഗോള ബാഫ്റ്റ അംഗങ്ങളടങ്ങിയ ഒരു റിവ്യൂ ഗ്രൂപ്പാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്ന 44 പ്രോജക്റ്റുകള്‍ തിരഞ്ഞെടുത്തത്.

ആനിമേഷന്‍, ഡോക്യുമെന്ററി, ലൈവ് ആക്ഷന്‍, ഗെയിംസ്, ഇമ്മേഴ്സീവ് എന്നീ ഓരോ വിഭാഗത്തില്‍ നിന്നും മൂന്ന് പേരെ വീതം തിരഞ്ഞെടുത്ത് 15 ഫൈനലിസ്റ്റുകളെ കണ്ടെത്താന്‍ ബാഫ്റ്റ അംഗങ്ങള്‍ അടങ്ങിയ ജൂറി ഈ വര്‍ഷത്തെ ലോംഗ്ലിസ്റ്റ് വിലയിരുത്തും. ഈ വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെ 2026 ജൂണ്‍ 22 തിങ്കളാഴ്ച പ്രഖ്യാപിക്കും. നമ്മുടെ പയ്യന്‍സ് വിജയത്തിലെത്തട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Tags: Malayali studentsBAFTA Award'വിയ്യൂരിന്റെ നാഥന്‍' (Lord of Viyyur)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തര കലാപത്തിനിടെ ഇറാനിൽ കുടുങ്ങി 12 മലയാളി വിദ്യാർഥികൾ

Kerala

മംഗളൂരുവിൽ ബീച്ചിലിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Kerala

ആരിഫ്‌ജി ആനന്ദ്ജിയെ വിളിച്ചു, സൈക്ളോൺ മുന്നറിയിപ്പിൽ യാത്രമുടങ്ങിയ മലയാളി വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങി

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന യുവസംഗമത്തിനായി ഭുവനേശ്വറില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍
India

യുവസംഗമം: മലയാളി വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.