Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ: ജീവിതവര്‍ഷങ്ങള്‍ക്ക് ജീവന്‍ പകരുമ്പോള്‍

സി. പി. രാധാകൃഷ്ണന്‍ by സി. പി. രാധാകൃഷ്ണന്‍
Jun 21, 2026, 09:06 am IST
in Samskriti

യുഗങ്ങളായി ഭാരതത്തിന്റെ അതുല്യ സവിശേഷത ‘വസുധൈവ കുടുംബകം’ എന്ന ഉദാത്ത ദര്‍ശനമാണ്. ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും സമന്വയിപ്പിക്കുന്ന പു
രാതന ശാസ്ത്രമാണ് ഭാരതത്തിന്റെ ആത്മീയ ജ്ഞാനത്തില്‍ വേരൂന്നിയ യോഗ. ആസനങ്ങള്‍ (ശരീര നിലകള്‍), പ്രാണായാമം (ശ്വാസക്രിയകള്‍), ധ്യാനം എന്നിവയാണ് യോഗയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇവയുടെ സംയോജനം ശാരീരികക്ഷമതയും മാനസിക ഏകാഗ്രതയും വൈകാരിക സന്തുലിതാവസ്ഥയും മെച്ചപ്പെടുത്തുന്നു.

2014 സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്‌ട്ര പൊതുസഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ജീവയോഗ്യവും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കുന്നതിന് ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞിരുന്നു. യോഗ മനസ്സിന്റെയും ശരീരത്തിന്റെയും ഐക്യത്തെയും ചിന്തയുടെയും പ്രവൃത്തിയുടെയും സമന്വയത്തെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അത് ആത്മനിയന്ത്രണവും ലക്ഷ്യപ്രാപ്തിയും നല്‍കുന്ന സമഗ്രാരോഗ്യ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം 174-ലേറെ രാജ്യങ്ങളുടെ റിക്കാര്‍ഡ് പിന്തുണയോടെ 2014 ഡിസംബര്‍ 11-ന് ഐക്യരാഷ്‌ട്ര പൊതുസഭ അംഗീകരിച്ചു. 2015 മുതല്‍ ലോകമെങ്ങും ദശലക്ഷക്കണക്കിന് പേര്‍ ഒരുമിച്ച് യോഗ പരിശീലിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേരുന്നു. ഭാരതീയ പൗരാണിക ജ്ഞാനത്തെ ഇതൊരു ആഗോള പ്രസ്ഥാനമാക്കി മാറ്റി.

ഈ വര്‍ഷം ജൂണ്‍ 21-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയില്‍ യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഇതേ ആഘോഷങ്ങള്‍ക്കായി ലഡാക്ക് സന്ദര്‍ശിക്കുകയാണ് ഞാന്‍. ‘സഹോദര ശാസ്ത്രങ്ങള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന യോഗയുടെയും പഞ്ചകര്‍മയുടെയും ഗുണങ്ങള്‍ വ്യക്തിപരമായി വര്‍ഷങ്ങളോളം ഞാനും അനുഭവിച്ചറിഞ്ഞതാണ്. ആഴമേറിയതും സല്‍സമ്പന്നവുമായ വ്യക്തിഗത അനുഭവങ്ങളാണ് യോഗയെക്കുറിച്ചും മനുഷ്യക്ഷേമത്തിലെ അതിന്റെ വലിയ സ്വാധീനത്തെക്കുറിച്ചും ചിന്തകള്‍ പങ്കിടാന്‍ എനിക്ക് പ്രചോദനമായത്.

യോഗ: ഭാരതത്തിന്റെ കാലാതീത പാരമ്പര്യം

ശാരീരികവും മാനസികവും ആത്മീയവുമായി ക്ഷേമം പകരുന്ന കാലാതീത പരിശീലനമായ യോഗ ഭാരതീയ നാഗരികതയുടെ ഉദയത്തോടെയാണ് ആരംഭിച്ചത്. യോഗപാരമ്പര്യത്തില്‍ പരമശിവനെ ആദിയോഗിയായും ആദിഗുരുവായും കാണുന്നു. അതേസമയം യോഗാസൂത്രങ്ങളിലൂടെ യോഗാ തത്ത്വങ്ങള്‍ വ്യവസ്ഥാപിതമാക്കിയ മഹര്‍ഷി പതഞ്ജലിയെ യോഗശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നു. പതഞ്ജലി മഹര്‍ഷിക്ക് തമിഴ്നാടുമായി ആഴമേറിയ ആത്മീയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ജീവസമാധി തിരുപ്പത്തൂരിലാണെന്നാണ് വിശ്വാസം.

നമ്മുടെ ആദരണീയ ഋഷിവര്യരും മുനിമാരുമാണ് യോഗയെന്ന അമൂല്യനിധി ലോകത്തിന് സമ്മാനിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ധ്യാനത്തിലൂടെയും തപസ്സിലൂടെയും ആത്മീയ അന്വേഷണത്തിലൂടെയും രാജ്യത്തെ ഋഷിവര്യരും മുനിമാരും ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒന്നിപ്പിക്കുന്ന സമഗ്ര വ്യവസ്ഥ വികസിപ്പിച്ചെടുത്തു. ശ്രീരാമകൃഷ്ണ പരമഹംസര്‍ യോഗയുടെ മൂന്ന് മഹത്തായ പാതകള്‍ വിശദീകരിച്ചിട്ടുണ്ട്ജ്ഞാനയോഗ അഥവാ അറിവിന്റെയും ജ്ഞാനത്തിന്റെയും പാത, കര്‍മയോഗ അഥവാ നിസ്വാര്‍ത്ഥ സേവനത്തിന്റെയും സല്‍പ്രവൃത്തികളുടെയും പാത, ഭക്തിയോഗ അഥവാ സംശുദ്ധ സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും പാത.
ഈ മൂന്ന് പാതകളും ആത്യന്തികമായി പരമ സത്യത്തിന്റെ സാക്ഷാത്കാരത്തിലാണ് ലയിച്ചുചേരുന്നതെന്ന് അദ്ദേഹം പഠിപ്പിച്ചു.

ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും മതപരവുമായ അതിരുകള്‍ക്കതീതമായി നിലകൊള്ളുന്ന യോഗ രാജ്യത്തെ മുനിവര്യന്മാരുടെ കാലാതീത ജ്ഞാനത്തിന്റെയും മാനവക്ഷേമത്തിനായി അവര്‍ നല്‍കിയ ശാശ്വത സംഭാവനകളുടെയും നേര്‍സാക്ഷ്യമാണ്.

ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ

അന്താരാഷ്‌ട്ര യോഗ ദിനം അര്‍ത്ഥവത്തായ പ്രമേയത്തോടെയാണ് ഓരോ വര്‍ഷവും രാജ്യത്ത് ആവേശപൂര്‍വം ആഘോഷിക്കപ്പെടുന്നത്. ‘ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ’ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ആരോഗ്യരംഗത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങളിലെയും ശ്രദ്ധേയ പുരോഗതിയും മരണനിരക്കിലെ കുറവും വിവിധ രാജ്യങ്ങളില്‍ മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ജനസംഖ്യാപരമായ ഈ വലിയ മാറ്റത്തിന് ഭാരതവും സാക്ഷ്യം വഹിക്കുകയാണ്. ഐക്യരാഷ്‌ട്രസഭയുടെ ജനസംഖ്യാ നിധി പുറത്തുവിട്ട ‘ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023’ പ്രകാരം 2050-ഓടെ അഞ്ചിലൊന്ന് ഇന്ത്യക്കാര്‍ 60 വയസ്സിന് മുകളിലുള്ളവരായിരിക്കും.

ദീര്‍ഘായുസ്സ് എന്ന വിലമതിക്കാനാവാത്ത സമ്മാനം നാം ആഘോഷിക്കുമ്പോഴും ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ അധിക വര്‍ഷങ്ങള്‍ ജീവിതത്തിന് കൂടുതല്‍ ജീവനേകുന്നവയാണെന്ന് ഉറപ്പാക്കേണ്ട ഗൗരവമേറിയ ഉത്തരവാദിത്തവും ഇത് സമൂഹത്തിന് നല്‍കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ”ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ” എന്ന 2026-ലെ അന്താരാഷ്‌ട്ര യോഗ ദിന പ്രമേയം തീര്‍ത്തും സമയോചിത സന്ദേശമായി മാറുന്നു.

ഭാരതത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യസംരക്ഷണവും മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘സില്‍വര്‍ സമ്പദ്‌വ്യവസ്ഥ’യുടെ വികാസത്തിനും വളര്‍ച്ചയ്‌ക്കും ജനസംഖ്യാപരമായ ഈ മാറ്റം കാരണമായി. വ്യാവസായിക വിദഗ്ധരുടെ കണക്കുകൂട്ടലനുസരിച്ച് നിലവില്‍ ഇത് ഏകദേശം 73,000 കോടി രൂപയോളമാണ്. വരും വര്‍ഷങ്ങളില്‍ ഈ മേഖല ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആധുനിക കാലത്തെ വാര്‍ധക്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ എത്രത്തോളം സങ്കീര്‍ണമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ലോകമെങ്ങും പ്രായമായവര്‍ക്കിടയിലെ പകര്‍ച്ചവ്യാധി ഇതര രോഗങ്ങളുടെ വര്‍ധന, മാനസികാരോഗ്യ ആശങ്കകള്‍, സാമൂഹ്യ ഒറ്റപ്പെടല്‍ എന്നിവയെക്കുറിച്ച് ലോകാരോഗ്യ സംഘടനയും എടുത്തുപറഞ്ഞിട്ടുണ്ട്.

ചെറുപ്രായത്തിലേ ജനങ്ങളെ യോഗയിലേക്ക് ആകര്‍ഷിക്കുകയെന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഒരാള്‍ എത്ര നേരത്തെ യോഗ പരിശീലനം ആരംഭിക്കുന്നുവോ അത്രത്തോളം കൂടുതല്‍ സമഗ്രമായ ഗുണങ്ങള്‍ ജീവിതത്തിലുടനീളം ലഭിക്കുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും അവിഭാജ്യ ഘടകമെന്ന നിലയില്‍ യോഗയ്‌ക്ക് സുപ്രധാന സ്ഥാനം നല്‍കിയത് ഏറെ സന്തോഷം പകരുന്ന കാര്യമാണ്. യുവജനങ്ങളെ യോഗയിലേക്ക് നയിക്കുന്ന മികച്ച ചുവടുവെപ്പാണിത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അച്ചടക്കവും ഏകാഗ്രതയും വൈകാരിക സന്തുലിതാവസ്ഥയും ആരോഗ്യകരമായ ജീവിതശൈലിയും വളര്‍ത്തിയെടുക്കാനുള്ള മാര്‍ഗമായി ഇത് തീര്‍ച്ചയായും നിലകൊള്ളും.

ഇത്തരത്തില്‍ ലോകമെങ്ങും രൂപപ്പെടുന്ന ജനസംഖ്യാപരമായ മാറ്റങ്ങളെ വിജയകരമായി നേരിടാന്‍ പൗരാണിക നാഗരിക ജ്ഞാനത്തെ ആധുനിക ശാസ്ത്രീയ സാധൂകരണവുമായി
സംയോജിപ്പിക്കുന്ന അതുല്യ മാതൃക ഭാരതം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു അതാണ് യോഗ.

യോഗ ആധുനികകാലത്തെ വാര്‍ധക്യത്തിനൊരു പരിഹാരം

അച്ചടക്കപൂര്‍ണമായ ജീവിതത്തിലൂടെയും യോഗയിലൂടെയും ആത്മീയ പരിശീലനത്തിലൂടെയും അസാധാരണ ആയുര്‍ദൈര്‍ഘ്യവും ഉന്മേഷവും മാനസിക പ്രസന്നതയും കൈവരിച്ച ഭാരതത്തിലെ മുനിമാരുടെയും യോഗിവര്യന്മാരുടെയും കാലാതീത ഉള്‍ക്കാഴ്ചകളെ ആധുനിക ശാസ്ത്രം കൂടുതലായി സാധൂകരിച്ചുകൊണ്ടിരിക്കുകയാണ്. രോഗശാന്തി പകരുന്ന യോഗയുടെ തലങ്ങളെക്കുറിച്ച് അക്കാദമികവും ചികിത്സാപരവുമായ താല്പര്യം സമീപവര്‍ഷങ്ങളില്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

പതിവ് യോഗ പരിശീലനം മുതിര്‍ന്ന പൗരന്മാര്‍ക്കിടയില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയും വഴക്കവും ചലനശേഷിയും സുരക്ഷിതമായി മെച്ചപ്പെടുത്തുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും ലാന്‍സെറ്റ് ഉള്‍പ്പെടെ നിരവധി പിയര്‍-റിവ്യൂഡ് ജേണലുകളും അവരുടെ പഠനങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. വീണുപോകുമോ എന്ന ഭയവും വീഴാനുള്ള സാധ്യതയും യോഗ പരിശീലനം ഗണ്യമായി കുറയ്‌ക്കുന്നു.

അസ്ഥി സാന്ദ്രത മെച്ചപ്പെടുത്തുന്നതിലും വാതവുമായി ബന്ധപ്പെട്ട വേദന കുറയ്‌ക്കുന്നതിലും ശ്വസനക്ഷമത വര്‍ധിപ്പിക്കുന്നതിലും രക്തസമ്മര്‍ദ്ദം സ്ഥിരപ്പെടുത്തുന്നതിലും മാനസികക്ഷേമം ഉറപ്പാക്കുന്നതിലുമെല്ലാം യോഗയുടെ വ്യക്തമായ ഗുണങ്ങള്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ധ്യാനവും ശ്വസനക്രിയകളും പ്രായമായവര്‍ക്കിടയില്‍ സുഖകരമായ ഉറക്കവും വൈകാരിക ദൃഢതയും വൈജ്ഞാനിക ശേഷിയും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയതും ഇതേ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.

എന്നാല്‍ യോഗയുടെ യഥാര്‍ത്ഥ കരുത്ത് അതിന്റെ സമഗ്ര സ്വഭാവത്തിലാണെന്ന് പ്രത്യേകം എടുത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നു. ശാരീരിക പുനരധിവാസത്തിനപ്പുറം വൈകാരിക സന്തുലിതാവസ്ഥയും സാമൂഹ്യ ബന്ധവും യോഗ വളര്‍ത്തുന്നു. വര്‍ത്തമാന കാലത്ത് വാര്‍ധക്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് പല മുതിര്‍ന്ന പൗരന്മാരും അനുഭവിക്കുന്ന ഒറ്റപ്പെടലാണ്. ഇതിന് ഞാന്‍ നേരിട്ട് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഈ ആന്തരിക ഏകാന്തതയെ കൂട്ടായ്‌മയുടെ വിശാല ബോധത്തിലേക്ക് യോഗ പതുക്കെ രൂപാന്തരപ്പെടുത്തുന്നു. ‘ഞാന്‍’ എന്ന ഭാവത്തില്‍നിന്ന് സഹാനുഭൂതിയിലും പരസ്പരബന്ധത്തിലും ആന്തരിക സമാധാനത്തിലും അധിഷ്ഠിതമായ ‘നമ്മള്‍’ എന്ന കൂട്ടായ്‌മയുടെ ബോധത്തിലേക്ക് നീങ്ങാന്‍ ഇത് വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു.

സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ‘ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ’ എന്ന ആശയത്തിന് കഠിനമായ ശാരീരിക അധ്വാനത്തിന്റെ ആവശ്യമില്ല. ക്ലാസിക്കല്‍ യോഗാഭ്യാസങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുയോജ്യമായ തരത്തില്‍ ലളിതവും ആയാസരഹിതവുമായ രീതികളിലേക്ക് ചിന്താപൂര്‍വം മാറ്റിയെടുത്തിട്ടുണ്ട്. സന്ധികളുടെ സൂക്ഷ്മ ചലനങ്ങള്‍ ഉള്‍പ്പെടുന്ന യോഗാധിഷ്ഠിത സൂക്ഷ്മ വ്യായാമം, കസേരയുടെ സഹായത്തോടെ ചെയ്യാവുന്ന ആസനങ്ങള്‍, നിയന്ത്രിത ശ്വസനരീതികള്‍, പ്രായംചെന്നവരുടെ ശരീരശാസ്ത്രത്തിന് സമ്മര്‍ദം നല്‍കാതെ ന്യൂറോ എന്‍ഡോക്രൈന്‍ സംവിധാനത്തെയും പ്രതിരോധശേഷിയെയും ശക്തിപ്പെടുത്തുന്ന ധ്യാന പരിശീലനങ്ങള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

അതേസമയം പ്രായമായവരുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങള്‍ നിറവേറ്റി അവരുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാനസിക കരുത്തിന്റെ സ്രോതസ്സായും യോഗ നിലകൊള്ളുന്നു. ഈ വലിയ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ആയുഷ് മന്ത്രാലയം വാര്‍ധക്യകാല ആരോഗ്യത്തിന് തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ യോഗാ മൊഡ്യൂള്‍ ഉള്‍പ്പെടെ ‘പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ക്കും നിശ്ചിത വിഭാഗങ്ങള്‍ക്കും 10 യോഗ പ്രോട്ടോക്കോളുകള്‍’ എന്ന സുപ്രധാന സംരംഭം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പ്രായത്തിലെയും പൗരന്മാരുടെ ദൈനംദിന ജീവിതത്തില്‍ പ്രാപ്യവും ശാശ്വതവുമായ സഹചാരിയായി യോഗ മാറുന്നുവെന്ന് ഉറപ്പാക്കാനാണ് 100 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ യോഗാ പരിപാടി വാഗ്ദാനം ചെയ്യുന്ന രാജ്യവ്യാപക കാമ്പെയ്ന്‍ ‘യോഗ 365’ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മഹാനായ തമിഴ് പണ്ഡിതന്‍ തിരുവള്ളുവര്‍ കുറലിലൂടെ (949) ആരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തിഗത സമീപനം അവതരിപ്പിച്ചിട്ടുണ്ട്. ‘ചികിത്സ ആരംഭിക്കുന്നതിന് മുന്‍പ് രോഗിയുടെ അവസ്ഥയും രോഗത്തിന്റെ സ്വഭാവവും അനുയോജ്യമായ സമയവും പരിഗണിക്കുക’ എന്നാണ് അദ്ദേഹം കുറിച്ചത്. ഈ കാലാതീത ജ്ഞാനം ആരോഗ്യകരമായ വാര്‍ധക്യത്തിനായുള്ള യോഗയുടെ ആധുനിക തത്ത്വങ്ങളെ പ്രതിഫലിപ്പിക്കുന്നു. വ്യക്തിയുടെ പ്രായം, ആരോഗ്യം, ആവശ്യങ്ങള്‍ എന്നിവയ്‌ക്കനുസൃതമായി പരിശീലനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുന്നത് പില്‍ക്കാല ജീവിതത്തില്‍ കൂടുതല്‍ ആരോഗ്യകരവും സജീവവും അന്തസ്സാര്‍ന്നതുമായ ജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.

2026-ലെ അന്താരാഷ്‌ട്ര യോഗ ദിനാചരണ വേളയില്‍

യോഗവല്ലപ്പോഴുമുള്ള കേവല വ്യായാമമെന്നതിലുപരി ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക-ആരോഗ്യ ശീലമായി സ്വീകരിക്കാന്‍ ഓരോ പൗരനോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സിവില്‍ സൊസൈറ്റി സംഘടനകളോടും ആരോഗ്യ പ്രവര്‍ത്തകരോടും സാമൂഹ്യ നേതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രായമായവരെ എങ്ങനെ പരിഗണിക്കുന്നുവെന്നതാണ് സമൂഹത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍. അതിനാല്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ ഭയത്തിലോ പാരതന്ത്ര്യത്തിലോ ഒറ്റപ്പെടലിലോ കഴിയാതെ അന്തസ്സോടെയും ഉന്മേഷത്തോടെയും ലക്ഷ്യബോധത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ നമുക്ക് പരിശ്രമിക്കാം. യോഗ ജീവിതത്തിന്റെ താളമാക്കി മാറ്റി രാജ്യത്തെ പൗരന്മാരുടെ സുവര്‍ണ വര്‍ഷങ്ങള്‍ യഥാര്‍ത്ഥ ആരോഗ്യത്തിന്റെയും ഒത്തൊരുമയുടെയും ലക്ഷ്യപൂര്‍ത്തീകരണത്തിന്റെയും വര്‍ഷങ്ങളായി മാറുന്നുവെന്ന് നമുക്കൊരുമിച്ച്
ഉറപ്പാക്കാം!

Tags: International Yoga DayVice President CP Radhakrishnan
സി. പി. രാധാകൃഷ്ണന്‍
സി. പി. രാധാകൃഷ്ണന്‍
ഉപരാഷ്ട്രപതി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Main Article

പരിവര്‍ത്തനാത്മകമായ നേതൃത്വം

Cricket

ടീം ഇന്ത്യ ചരിത്രം സൃഷ്ടിച്ചു… രാജ്യസഭയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ 

India

രാജ്യസഭാ ചെയര്‍മാന് ആശംസകളറിയിച്ച് അംഗങ്ങള്‍

India

” ആഗോള സമൂഹം പോലും നിങ്ങളുടെ മാർഗനിർദേശത്തിൽ വിശ്വാസം അർപ്പിക്കുന്നു ” : നരേന്ദ്ര മോദിക്ക് പിറന്നാളശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.