Kerala

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ട് എത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു.ദല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശി ദിയാന്‍ഷൂ ജോഷി (26) ആണ് മരിച്ചത്.

പെരുമ്പാവൂര്‍ മുടക്കുഴ പെട്ടമല പാറമടയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. സംഘത്തിലുള്ളവര്‍ ലൊക്കേഷന്‍ നോക്കവെ ദിയാന്‍ഷു വെള്ളത്തില്‍ നീന്താന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം.

ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് സംഘമെത്തിയത്.മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഇതേ പാറമടയില്‍ നേരത്തേയും യുവാക്കള്‍ മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

 

Recent Posts